ബെയ്ജിങ്: ചൈന ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ വാഹനം അയക്കുന്നു. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ചാന്ദ്ര ദൗത്യം. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള പര്യവേക്ഷണവാഹനം ചൊവ്വാഴ്ച പുറപ്പെടും. ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (സി.എൻ.എസ്.എ) തുടർച്ചയായ ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്. ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ് പദ്ധതിയുടെ ലക്ഷ്യം. ദൗത്യം വിജയകരമായാൽ കഴിഞ്ഞ 40 വർഷത്തിലേറെയായി ചന്ദ്രോപരിതലത്തിൽ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും. ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നേരത്തെ 1960കളിലും 1970കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂർത്തികരിച്ചത്. content highlghts:China Moon Mission Will Try To Bring Back The First Lunar Rocks In Decades
from mathrubhumi.latestnews.rssfeed https://ift.tt/336bXf6
via
IFTTT
No comments:
Post a Comment