മന്ത്രിസഭയില്‍ ജെ.ഡി.യു. പ്രാതിനിധ്യം കുറയും; കടിഞ്ഞാണ്‍ ബി.ജെ.പിക്ക് ; നിതീഷിനെ മുഖ്യനാക്കി മൂലയ്ക്കിരുത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 11, 2020

മന്ത്രിസഭയില്‍ ജെ.ഡി.യു. പ്രാതിനിധ്യം കുറയും; കടിഞ്ഞാണ്‍ ബി.ജെ.പിക്ക് ; നിതീഷിനെ മുഖ്യനാക്കി മൂലയ്ക്കിരുത്തും

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രിപദം ജനതാദളി(യു)നു വിട്ടുകൊടുത്താലും മന്ത്രിസഭയില്‍ ബി.ജെ.പി. പിടിമുറുക്കും. കേവലഭൂരിപക്ഷം നേടിയ എന്‍.ഡി.എയില്‍ ഏറ്റവും വലിയകക്ഷി ബി.ജെ.പിയാണ്. 243 അംഗ നിയമസഭയില്‍ 125 സീറ്റാണ് എന്‍.ഡി.എയ്ക്കുള്ളത്. (ബി.ജെ.പി-74, ജെ.ഡി.യു-43, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍), വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി- നാലുവീതം).

മഹാസഖ്യത്തില്‍ ആര്‍.ജെ.ഡിയാണു വലിയ ഒറ്റക്കക്ഷി-75 സീറ്റ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍.ജെ.ഡിയും ബി.ജെ.പിയും തമ്മില്‍ ഒരുസീറ്റിന്റെ വ്യത്യാസം മാത്രം. കോണ്‍ഗ്രസ് (19), സി.പി.ഐ-എം.എല്‍. (11), സി.പി.എം. (മൂന്ന്), സി.പി.ഐ. (രണ്ട്) എന്നിങ്ങനെയാണു മഹാസഖ്യത്തിലെ മറ്റ് കക്ഷികളുടെ അംഗസംഖ്യ. സഖ്യങ്ങള്‍ക്കു പുറത്ത് എ.ഐ.എം.ഐ.എം-അഞ്ച്, എല്‍.ജെ.പി-ഒന്ന്, ബി.എസ്.പി-ഒന്ന്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണു നിയമസഭയിലെ പ്രാതിനിധ്യം.

കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമാണെങ്കിലും ബിഹാറില്‍ നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവിനെ പിന്തുണയ്ക്കില്ലെന്നാണ് എല്‍.ജെ.പി. നിലപാട്. നിതീഷിനു മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്‍കുമെങ്കിലും ജെ.ഡി.യു. മന്ത്രിമാരുടെ എണ്ണം കുറയുമെന്നാണു ചര്‍ച്ചകള്‍ക്കു മുമ്പേ ബി.ജെ.പി. നല്‍കുന്ന സൂചന. എന്നാല്‍, ജെ.ഡി.യുവിനെ ഇടിച്ചുതാഴ്ത്തരുതെന്നും മുന്നണിമര്യാദ പാലിക്കണമെന്നും ബി.ജെ.പിയില്‍ അഭിപ്രായമുണ്ട്.

നിലവിലുള്ള സര്‍ക്കാരില്‍ ജെ.ഡി.യുവിനു 15, ബി.ജെ.പിക്കു 13 മന്ത്രിമാരാണുണ്ടായിരുന്നത്. 33 മന്ത്രിമാരുണ്ടായിരുന്നപ്പോള്‍ യഥാക്രമം 19, 14 എന്നിങ്ങനെയായിരുന്നു വിഹിതം. 243 നിയമസഭാംഗങ്ങളുള്ള ബിഹാറില്‍ പരമാവധി 36 മന്ത്രിമാരാകാം (15%). കഴിഞ്ഞ നിയമസഭയില്‍ 71 അംഗങ്ങളുണ്ടായിരുന്ന ജെ.ഡി.യുവിന് ഇക്കുറി 43 മാത്രം. സ്പീക്കര്‍ സ്ഥാനത്തിനടക്കം ബി.ജെ.പി. അവകാശവാദം ഉന്നയിച്ചേക്കുമെന്നു സൂചനയുണ്ട്. കഴിഞ്ഞ നിയമസഭയില്‍ ജെ.ഡി.യുവിനായിരുന്നു സ്പീക്കര്‍ പദവി.

കൂടുതല്‍ മന്ത്രിസ്ഥാനം ബി.ജെ.പിക്കു നല്‍കാന്‍ തയാറാണെന്നു ജെ.ഡി.യു. നേതാക്കള്‍ സൂചിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് കേന്ദ്രനേതൃത്വം നിതീഷുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നുമാണ് ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി, ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ എന്നിവരുടെ പ്രതികരണം. എന്‍.ഡി.എയിലെ അംഗബലമെന്തായാലും നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെന്നു സുശീല്‍കുമാര്‍ പറഞ്ഞു. തുടര്‍ച്ചയായി നാലാംതവണ ജനവിധി നേടിയ മുഖ്യമന്ത്രിമാര്‍ ചുരുക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



from mangalam.com https://ift.tt/38yYcsI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages