തിരുവനന്തപുരം : പോലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഓർഡിനൻസ് ഇറങ്ങിയതിനാൽ നിയമം എങ്ങനെ പിൻവലിക്കാമെന്നതിനെക്കുറിച്ച് അന്തിമ ധാരണയായില്ല. എതിർപ്പുകൾ കണക്കിലെടുത്തുള്ള രാഷ്ട്രീയ തീരുമാനമാണ് സർക്കാരെടുത്തത്. ഇത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. തീരുമാനം പിൻവലിക്കുന്നത് എങ്ങനെ നടപ്പാക്കണമെന്ന ശുപാർശയോടെയാകും ഫയൽ ആഭ്യന്തരവകുപ്പിൽനിന്ന് നിയമവകുപ്പിലെത്തുക. ഓർഡിനൻസ് പിൻവലിക്കാനുള്ള വഴികൾ 1. പുതിയ ഓർഡിനൻസിനു ശുപാർശ നൽകണം: നിയമഭേദഗതി പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ച് പുതിയ ഓർഡിൻസിനുള്ള ശുപാർശ ഗവർണർക്കു നൽകണം. അടിയന്തര സാഹചര്യം വിശദീകരിക്കേണ്ടി വരും. സർക്കാർ ശുപാർശ വിലയിരുത്തി അടിയന്തര സാഹചര്യമുണ്ടെന്നു കണ്ടാണ് ഗവർണർ ആദ്യ ഓർഡിനൻസ് ഒപ്പിട്ടത്. ഇത് റദ്ദാക്കുന്ന മറ്റൊരു നിയമം ഏതാനും ദിവസം കഴിയുമ്പോൾ ഒപ്പിടുന്നത് ഗവർണർ പദവിയുടെ ഔന്നത്യത്തെ ബാധിക്കും. 2. നിയമസഭാപ്രമേയം വഴി പിൻവലിക്കാം: നിയമസഭ ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കാനുള്ള പ്രമേയം സർക്കാരിനു കൊണ്ടുവരാം. ജനുവരി ആദ്യം സഭ ചേരാനാണ് ആലോചന. എന്നാൽ, സാങ്കേതികമായി ഓർഡിനൻസ് പിൻവലിക്കുന്നതുവരെ നിയമം പ്രാബല്യത്തിലുണ്ടാകും. അതുവരെ ഈ നിയമപ്രകാരം നൽകുന്ന പരാതികളിൽ കേസെടുക്കാൻ പോലീസിനു ബാധ്യതയുണ്ടാകും. 3. സ്വാഭാവിക മരണത്തിനു വിട്ടുനൽകാം: നിയമസഭ ചേരുന്നതു മുതൽ 42 ദിവസത്തിനുള്ളിൽ ഓർഡിനൻസ് നിയമമാക്കണമെന്നാണ് ചട്ടം. അല്ലെങ്കിൽ സ്വമേധയാ ഓർഡിനൻസിനു പ്രാബല്യമുണ്ടാകില്ല. അത്തരത്തിൽ സ്വാഭാവിക മരണത്തിന് ഓർഡിനൻസിനെ വിട്ടുനൽകാം. എന്നാൽ, സഭാ സമ്മേളനത്തിൽ നിയമഭേദഗതി വലിയ വിമർശനത്തിനു വഴിതെളിക്കുമെന്നതിനാൽ ആ വഴി സ്വീകരിക്കാനിടയില്ല. 4. സാമൂഹിക മാധ്യമങ്ങൾക്കായി പുതിയ നിയമം: തത്കാലം നിയമം നടപ്പാക്കേണ്ടെന്നു പോലീസിനോട് നിർദേശിക്കുകയും നിയമസഭയിൽ പുതിയ ബിൽ കൊണ്ടുവരികയും ചെയ്യുക. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങൾ തടയാനുള്ള വ്യവസ്ഥകൾമാത്രം ഉൾപ്പെടുത്തി നിയമം കൊണ്ടുവരാം. അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ഐ.ടി. നിയമം ലഘൂകരിച്ച സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു നിയമത്തിന്റെ സാധുതനോക്കിയേ സർക്കാരിന് ആ വഴി തിരഞ്ഞെടുക്കാനാകൂ. Conent Highlights: Controversy erupts over Kerala Police Act Amendment
from mathrubhumi.latestnews.rssfeed https://ift.tt/2UU4WJH
via
IFTTT
No comments:
Post a Comment