അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് അഭിനന്ദനം അര്‍പ്പിച്ച് നടി രേവതി സമ്പത്ത്. സ്ത്രീകള്‍ നിഷിദ്ധമായിരുന്ന അധികാര കേന്ദ്രങ്ങളിലേക്ക് ലോകത്താകമാനം ശക്തമായി അവര്‍ കടന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. വലിയ മാറ്റങ്ങള്‍ അതില്‍ നിന്നുണ്ടാകും. സമത്വത്തിന്റെ വലിയ മാതൃകകള്‍ സൃഷ്ടിക്കപ്പെടും. ഒന്നും ആരുടെയും കുത്തക അല്ലെന്ന് വീണ്ടും അടിവരയിടപ്പെടും. പ്രതീക്ഷയുടെ വലിയ തീപന്തവുമായി നാടിനെ നയിക്കാനാരുങ്ങുന്ന കമലാ ഹാരീസിന് വിപ്ലവാഭിവാദ്യങ്ങള്‍.- രേവതി ഫേസ്ബുക്കില്‍ കുറിച്ചു.
രേവതി സമ്പത്തിന്റെ കുറിപ്പ്,
ചരിത്രത്തില്‍ ആദ്യമാവുക എന്നാല്‍ ഒരുപാടു സാധാരണ മനുഷ്യരെ ഞങ്ങള്‍ക്കും ഇവിടെ ഇടമുണ്ടെന്ന് ആവേശപ്പെടുത്തുക എന്നു കൂടിയാണ്.
കമലാ ഹാരീസ് അമേരിക്കയുടെ വൈസ് പ്രസിഡന്റാകുമ്പോള്‍ ഇത്രയും കാലം ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വന്നിരുന്നില്ലെന്നത് കുറേ പേരേ ആശ്ചര്യപ്പെടുത്തുന്നുണ്ടാകും. അവിടെ കഴിവുള്ള സ്ത്രീകള്‍ ഇല്ലാതിരുന്നത് കൊണ്ടല്ല. അതാണ് പുരുഷാധിപത്യത്തിന്റെ അധികാര കേന്ദ്രീകൃത ഘടന. ഇതൊക്കെ മാത്രമാണ് യഥാര്‍ത്ഥ ഫെമിനിസം എന്ന് വാഴ്ത്തുന്നവര്‍ ഈ അധികാരഘടനയെ കുറിച്ച് ഒരു വിവരവുമില്ലാത്തവരാണ്.
ലോകത്തെവിടെയും പോലെ അമേരിക്കയിലും ആയിരകണക്കിന് കമല ഹാരിസുമാര്‍ മുമ്പും ഉണ്ടായിരുന്നു. പക്ഷേ അവരെ പാട്രിയാര്‍ക്കി അദൃശ്യരാക്കുകയായിരുന്നു. അതില്‍ നിന്ന് ശക്തമായി ഒരു കമല ഹാരിസ് ഉയര്‍ന്നു വന്നിരിക്കുകയാണ്.
സ്ത്രീകള്‍ നിഷിദ്ധമായിരുന്ന അധികാര കേന്ദ്രങ്ങളിലേക്ക് ലോകത്താകമാനം ശക്തമായി അവര്‍ കടന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. വലിയ മാറ്റങ്ങള്‍ അതില്‍ നിന്നുണ്ടാകും. സമത്വത്തിന്റെ വലിയ മാതൃകകള്‍ സൃഷ്ടിക്കപ്പെടും. ഒന്നും ആരുടെയും കുത്തക അല്ലെന്ന് വീണ്ടും അടിവരയിടപ്പെടും.
പ്രതീക്ഷയുടെ വലിയ തീപന്തവുമായി നാടിനെ നയിക്കാനാരുങ്ങുന്ന
കമലാ ഹാരീസിന് വിപ്ലവാഭിവാദ്യങ്ങള്‍.!!
from mangalam.com https://ift.tt/3n6rRO8
via IFTTT
No comments:
Post a Comment