കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് ഓര്‍മിക്കപ്പെടും- പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 24, 2020

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് ഓര്‍മിക്കപ്പെടും- പ്രധാനമന്ത്രി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അഹമ്മദ് പട്ടേൽ വഹിച്ച പങ്ക് എക്കാലവും ഓർമിക്കപ്പെടുമെന്ന് മോദി അനുസ്മരിച്ചു.മകൻ ഫൈസലിനെ അനുശോചനം അറിയിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അഹമ്മദ് പട്ടേൽജിയുടെ വിയോഗത്തിൽ ഏറെ ദു:ഖമുണ്ട്. വർഷങ്ങളോളം പൊതുജീവിതത്തിലൂടെ അദ്ദേഹം സമൂഹത്തെ സേവിച്ചു. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അഹമ്മദ് പട്ടേൽ വഹിച്ച പങ്ക് എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ മകൻ ഫൈസലുമായി സംസാരിച്ച് അനുശോചനം അറിയിച്ചു. അഹമ്മദ് ഭായിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ - മോദി ട്വീറ്റ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലായിരുന്ന അഹമ്മദ് പട്ടേൽ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേൽ നിലവിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായ പട്ടേൽ പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന്റെ നെടുംതൂണായിരുന്നു. Saddened by the demise of Ahmed Patel Ji. He spent years in public life, serving society. Known for his sharp mind, his role in strengthening the Congress Party would always be remembered. Spoke to his son Faisal and expressed condolences. May Ahmed Bhai's soul rest in peace. — Narendra Modi (@narendramodi) November 25, 2020 conent highlights:Ahmed Patels "Role In Strengthening Congress Would Be Remembered": PM


from mathrubhumi.latestnews.rssfeed https://ift.tt/3fyIsHu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages