ലോസ് ആഞ്ചലിസ്: അതിപ്രാചീനകാലത്ത് പുരുഷൻമാർക്കൊപ്പം സ്ത്രീകളും വേട്ടയാടിയതിന് തെളിവുമായി ശാസ്ത്രജ്ഞർ. തെക്കേഅമേരിക്കയിലെ ആൻഡ്സ് പർവതങ്ങളിൽ കണ്ടെത്തിയ ശവക്കുഴിയിലാണ് വേട്ടയാടിയിരുന്ന സ്ത്രീകളുടെ 9000 വർഷം പഴക്കമുള്ള ജൈവാവശിഷ്ടങ്ങൾ പുരാവസ്തുഗവേഷകർ കണ്ടെത്തിയത്. പ്രാചീനകാലത്ത് പുരുഷൻമാർ വേട്ടയാടുകയും സ്ത്രീകൾ വിഭവങ്ങൾ ശേഖരിക്കുകയുമായിരുന്നു എന്ന സങ്കല്പത്തെ മാറ്റിമറിക്കുന്നതാണ് ഡാവിസിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പുരുഷനായിരുന്നു ഒരേയൊരു വേട്ടക്കാരൻ എന്ന ദീർഘകാല സിദ്ധാന്തമാണ് ഇതോടെ മാറുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ റാൻഡി ഹാസ് പറഞ്ഞു. 2018-ൽ പെറുവിലെ വിലാമയ പട്ജക്സ എന്ന പർവതശിഖരത്തിൽനടന്ന പുരാവസ്തു ഉത്ഖനനത്തിലാണ് മൃഗങ്ങളെ മെരുക്കുന്നതിനുള്ള ഉപകരണങ്ങളും വേട്ടയാടുന്നതിനുള്ള കൂർത്ത കുന്തമുനകളുള്ള ആയുധങ്ങളും ശവക്കുഴിയിൽനിന്ന് കണ്ടെത്തിയത്. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലുമായുള്ള 107 സ്ഥലങ്ങളിൽനിന്നായി 429 ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും പഠനം വ്യക്തമാക്കുന്നു. ഇവയിൽ 27 അവശിഷ്ടങ്ങളിൽനിന്ന് വലിയ വേട്ടയാടലിനുള്ള ആയുധങ്ങൾ കണ്ടെത്തി. ഇതിൽ 11 എണ്ണം സ്ത്രീകളുടേതും 15 എണ്ണം പുരുഷൻമാരുടേതുമാണ്. പ്രാചീനകാലത്ത് വേട്ടയാടിയിരുന്ന ജനസമൂഹങ്ങളിൽ 30-50 ശതമാനം സ്ത്രീകളായിരുന്നെന്നും പഠനം സൂചിപ്പിക്കുന്നു. ജൈവാവശിഷ്ടങ്ങളുടെ പല്ലും എല്ലും പരിശോധിച്ചതിൽനിന്നാണ് സ്ത്രീയാണെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്. content highlights:Prehistoric hunters werent all male, women also hunted
from mathrubhumi.latestnews.rssfeed https://ift.tt/38gVUhG
via
IFTTT
No comments:
Post a Comment