പട്‌ന: ബിഹാറില്‍ ഭരണത്തുടര്‍ച്ചയോ അട്ടിമറിയോ? 243 അംഗ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം മുന്നിലെത്തുമെന്നാണു ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിക്കുന്നത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെട്ടതാണു മഹാസഖ്യം. ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.(യു.)-ബി.ജെ.പി. സഖ്യം. എല്ലാ പാര്‍ട്ടികളും സഖ്യങ്ങളും പ്രതീക്ഷയിലാണ്.
നിയമസഭയില്‍ തേജസ്വി യാദവിന്റെ ആര്‍ജെഡി മുന്‍തൂക്കം നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തന്നെ തള്ളിയ നിതീഷിന്റെ സീറ്റുകള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ചിരാഗ് പസ്വാന്റെ എല്‍ജെപി രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 57 ശതമാനമായിരുന്നു പോളിംഗ്. 243 സീറ്റില്‍ നിതീഷ്‌കുമാറിന്റെ ജെഡിയു 115 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ബിജെപി 110 സീറ്റുകളിലും എല്‍ജെപി 134 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മറുവശത്ത് ആര്‍ജെഡി 144 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റുകളിലും ഇടതുപക്ഷ പാര്‍ട്ടികള്‍ 29 സീറ്റുകളിലും മത്സരിക്കുന്നു. മഹാഗദ്ബന്ധനാണ് മിക്ക എക്‌സിറ്റ് പോളുകളും സാധ്യത കല്‍പ്പിക്കുന്നത്. അങ്ങിനെ വന്നാല്‍ രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആര്‍ജെഡി നേതാവ് തേജസ്വീയാദവ് മാറും.
കോവിഡിന്റെ പശ്ചാത്തിലത്തിലും ബീഹാറിലെ 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ഉണ്ടായ തെരഞ്ഞെടുപ്പാണ് ഫലം കാത്തിരിക്കുന്നത്. ആദ്യഘട്ടമായ ഒക്‌ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടത്തിലായി 57.05 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പുരുഷന്മാര്‍ 54.68 ശതമാനവും സ്ത്രീകള്‍ 59.69 ശതമാനവുമാണ് വോട്ടു ചെയ്തത്.
ഇതിന് മുമ്പ് ബീഹാറില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് 2000 ല്‍ ആയിരുന്നു. 56.8 ശതമാനമായിരുന്നു 2015 ലെ പോളിംഗ്. 2010 ല്‍ രേഖപ്പെടുത്തിയത് 52.65 ശതമാനമായിരുന്നു. 2005 ല്‍ 45.85 ശതമാനവും 2005 ഫെബ്രുവരിയില്‍ 46.5 ശതമാനവും രേഖപ്പെടുത്തി. എന്നാല്‍ 2000 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 62.6 ശതമാനം നടന്ന പോളിംഗാണ് ബീഹാറിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം.
ബീഹാറിനൊപ്പം മദ്ധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലും ഒരു ലോക്‌സഭാ മണ്ഡലത്തിലെയും ഉത്തര്‍പ്രദേശിലെ ഏഴു മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്റ്, മണിപ്പൂര്‍, എന്നിവിങ്ങളില്‍ രണ്ടു വീതവും ഛത്തീസ് ഗഡ്, തെലുങ്കാന, ഹരിയാന എന്നിവിങ്ങളില്‍ ഓരോ സീറ്റിലെയും ഫലം വരാനുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യേയ്‌ക്കൊപ്പം 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മദ്ധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മദ്ധ്യപ്രദേശില്‍ ഭരണം നടത്താന്‍ ബിജെപിയുടെ ശിവ്‌രാജ് സിംഗ് ചൗഹാന് എട്ടു സീറ്റുകളില്‍ കൂടി വിജയം അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ മൂന്‍ യുവനേതാവും ഇപ്പോള്‍ ബിജെപിയുടെ കളത്തില്‍ എത്തിയയാളുമായ സിന്ധ്യേയുടെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. 21 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയും.
from mangalam.com https://ift.tt/2JNiGn7
via IFTTT
No comments:
Post a Comment