മദ്യലഹരിയിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 1, 2020

മദ്യലഹരിയിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ഏറ്റുമാനൂർ : മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഏറ്റുമാനൂർ തെള്ളകത്താണ് സംഭവം. തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരിയാണ് (50) മരിച്ചത്

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടയിൽ ചുറ്റികകൊണ്ട് മേരിയുടെ തലക്കടിക്കുകയായിരുന്നു. തുടർന്ന് ഇരുമ്പു കമ്പികൊണ്ടു തലയ്ക്കു പിന്നിൽ അടിച്ചെന്നും പൊലീസ് പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കൊലക്കു ശേഷം ഇയാൾ, കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ചു സംഭവം അറിയിച്ചു. ഇദ്ദേഹം അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് സിഐ ടി.ആർ.രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പോലീസ് എത്തുമ്പോൾ മേരിയുടെ മൃതദേഹം ഹാളിൽ ആയിരുന്നു. ഇന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റും. നിർമാണത്തൊഴിലാളിയാണ് ടോമി. ദമ്പതികൾക്ക് മക്കളില്ല.



from mangalam.com https://ift.tt/3oOYLnS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages