യുഎസ് തിരഞ്ഞെടുപ്പ് ; മണിക്കൂറുകൾ മാത്രം ബാക്കി ; ഉറ്റുനോക്കി ലോകം  - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 1, 2020

യുഎസ് തിരഞ്ഞെടുപ്പ് ; മണിക്കൂറുകൾ മാത്രം ബാക്കി ; ഉറ്റുനോക്കി ലോകം 

വാഷിങ്ടൻ∙ അമേരിക്കയുടെ അടുത്ത തലവനെ കണ്ടെത്താനുള്ള പോരാട്ടത്തിലേക്ക് നാളത്തെ ദിനം... ഡോണൾഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിന് കലാശക്കൊട്ട്. 46-മത് പ്രസിഡന്റ്‌ ആരാകുമെന്നു ഉറ്റുനോക്കുകയാണ് ലോകം. 

സർവ്വേകൾ അനുസരിച്ചു നിലവിൽ ബൈഡനു ലീഡ് ഉണ്ടെങ്കിലും ട്രംപ് ഒട്ടും പിന്നിലല്ല.  അതെ സമയം,  കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടായാൽ, ജയിക്കാൻ ആവശ്യമായ ഇലക്ടറൽ വോട്ടുകൾ ട്രംപിനു ലഭിക്കുമെന്ന സൂചനയും ഉണ്ട്.

യുഎസ് പ്രസിഡന്റ്, ജനപ്രതിനിധി സഭ, സെനറ്റ് എന്നിവയിലേക്കു വോട്ടിങ് നേരത്തേ തുടങ്ങി. കൂടാതെ മുൻകൂറായ വോട്ട് ചെയ്യാൻ സൗകര്യമുള്ളതിനാൽ,  ഏകദേശം 10 കോടി പേർ വോട്ടു ചെയ്തു കഴിഞ്ഞു.  

കോറോണയുടെ പശ്ചാത്തലത്തിൽ ഒഹായോ സംസ്ഥാനം 13 വരെ തപാൽ വോട്ടു സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫലം അറിയുന്നത് എന്നായിരിക്കുമെന്നു തീർച്ചപ്പെടുത്താനാവില്ല.  ഗൂഗിൾ തിരയൽ റിപ്പോർട്ടുകൾ ട്രംപിന്റെ വിജയത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നു കഴിഞ്ഞ ദിവസം റിപോർട്ടുകൾ വന്നിരുന്നു.  



from mangalam.com https://ift.tt/3mFwZZa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages