ഫ്രാക്ക്ഫൂർട്ട്: കോവിഡ് വാക്സിന്ഒരു ഡോസിന് 25-30ഡോളറിനുള്ളിൽ വില ഈടാക്കുമെന്ന് വാക്സിൻ നിർമാതാക്കളായ മൊഡേർണ. ലഭിക്കുന്ന ഓർഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേർണ സിഇഒ വ്യക്തമാക്കി. ഈ നിരക്ക്പ്രകാരം ഇന്ത്യൻ വിപണിയിൽ ഇതിന് 1,854 രൂപ 2595 വരെ വിലയാകും. ഒരു ഡോസിന് 25 ഡോളർ നിരക്കിൽ വാക്സിൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തിവരികയാണെന്നും മൊഡേർണ വ്യക്തമാക്കി.പക്ഷേ ഇതുവരെ കാരാറുകളിൽ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും എന്നാൽ യൂറോപ്പിലേക്ക് വാക്സിൻ എത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും ഇതിനായി ക്രിയാത്മക ചർച്ചകൾ നടത്തിവരികയാണെന്നും മൊഡേർണ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കാൻ തങ്ങൾ വികസിപ്പിച്ച വാക്സിൻ 94.5% ഫലപ്രദമാണെന്ന് മൊഡേർണ അവകാശപ്പെടുന്നു. ഫൈസറിന് ശേഷം കോവിഡ് വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ടാമത്തെ കമ്പനിയാണ് മൊഡേർണ. Content Highlight: ModernaCharge $25-$37 for its COVID-19 Vaccine
from mathrubhumi.latestnews.rssfeed https://ift.tt/3nJf8Ba
via
IFTTT
No comments:
Post a Comment