ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാതെ ഗോള്‍ഫ് കളിച്ച് ട്രംപ്; ചിത്രങ്ങള്‍ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 21, 2020

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാതെ ഗോള്‍ഫ് കളിച്ച് ട്രംപ്; ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോൾഫ് കളിയിൽ മുഴുകിയ ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങൾ പുറത്ത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിചേരുന്ന പ്രത്യേക ഉച്ചകോടിയിൽപങ്കെടുക്കാതെയാണ് ട്രംപ്ഗോൾഫ് കളിക്കാനായി പോയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തിൽ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. വെർച്വൽസമ്മേളനത്തിൽ സൗദി അറേബ്യയിലെ സൽമാൻ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. രണ്ട് ഡസനോളം ലോക നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വെർച്വൽസമ്മേളനം നടന്നുകൊണ്ടിരുന്ന അതേ സമയത്ത് ട്രംപിനെ ഗോൾഫ് ക്ലബ്ബിൽ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തിൽ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. സ്റ്റെർലിങ്ങിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ ട്രംപ് കളിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. 270 ഇലക്ടറൽ വോട്ടുകളുമായി ജോ ബൈഡനാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽവിജയിച്ചത്. എന്നാൽ ഈ വിജയം തട്ടിപ്പാണെന്ന് ആരോപിച്ച ട്രംപ് രംഗത്തെത്തിയിരുന്നു.ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡന്റാകുന്ന സാഹചര്യത്തിൽ ട്രംപ് പങ്കെടുക്കേണ്ടിയിരുന്ന അവസാന ജി20 ഉച്ചകോടിയായിരുന്നു ഇത്. Content Highlight: Trump Skips G20 pandemic Session,Spotted at Golf club


from mathrubhumi.latestnews.rssfeed https://ift.tt/2IX6dgk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages