118 A: പിണറായിയെ ആര് വിശ്വസിക്കുമെന്ന് ബല്‍റാം, കിണാശ്ശേരിയാണ് സ്വപ്‌നമെന്ന് ഷിബു ബേബി ജോണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 22, 2020

118 A: പിണറായിയെ ആര് വിശ്വസിക്കുമെന്ന് ബല്‍റാം, കിണാശ്ശേരിയാണ് സ്വപ്‌നമെന്ന് ഷിബു ബേബി ജോണ്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി കിങ് ജോങ് ഉന്നിനോട് ഉപമിച്ച് തൃത്താല എം.എൽ.എ വിടി ബൽറാം. പോലീസ് ആക്റ്റിലെ 118 (A)ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് പിണറായി വിജയനെ വിമർശിച്ചുകൊണ്ടുള്ള വി.ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ഫോട്ടോയും വിടി ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് പോലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ? കഴിഞ്ഞ ദിവസം പോലീസ് ആക്ടിലെ ഭേദഗതി വ്യക്തി സ്വാതന്ത്ര്യത്തിനൊ മാധ്യമ സ്വാതന്ത്ര്യത്തിനൊ എതിരായി ഉപയോഗിക്കപ്പെടില്ല എന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു. ഈ പോസ്റ്റിനടിയിലും ഭേദഗതിയെ വിമർശിക്കുന്ന കമന്റുമായി വിടി ബൽറാം രംഗതെത്തിയിരുന്നു. യു എ പി എ ഉപയോഗിച്ച് കേരളത്തിൽ കേസെടുക്കില്ല എന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നതും താങ്കൾ തന്നെയല്ലേ? എന്നിട്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വീട്ടിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ പോലും ഇന്ന് യുഎപിഎ കേസിൽ പീഡനമനുഭവിക്കുകയാണ്. നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ? ഇതായിരുന്നു വി.ടി ബൽറാമിന്റെ കമന്റ്. Photo: screengrab| facebook ആർഎസ്പി നേതാവ് ഷിബു ബേബി ജോണും പോലീസ് ആക്ട് ഭേദഗതിയിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ഷിബു ബേബി ജോണിന്റെ വിമർശനം എല്ലാവരും കൈരളി മാത്രം കാണുന്ന, ദേശാഭിമാനി മാത്രം വായിക്കുന്ന, പോരാളി ഷാജിയെ മാത്രം ഫോളോ ചെയ്യുന്ന കിനാശ്ശേരിയാണ് @vijayanpinarayi കണ്ട സ്വപ്നം. Repeal the draconian Kerala Police Amendment Ordinance 2020. #118A pic.twitter.com/sytjHpVUOx — Shibu Baby John (@shibu_babyjohn) November 22, 2020 “There is freedom of speech, but I cannot guarantee freedom after speech.” - Idi Amin #118A #Kerala pic.twitter.com/hIA94mkY4k — Shibu Baby John (@shibu_babyjohn) November 22, 2020 Content Highlige: VT Belram facebook post


from mathrubhumi.latestnews.rssfeed https://ift.tt/2UTDuf0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages