ആംസ്റ്റര്‍ഡം: നെതര്‍ലന്‍ഡ്‌സില്‍ രണ്ടാമതും കോവിഡ്-19 സ്ഥിരീകരിച്ച 89കാരി മരിച്ചു. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇത്.
ഇവർ ബോണ്‍ മാരോ ക്യാന്‍സറിനും ചികിത്സയിലായിരുന്നു. ആദ്യതവണ കോവിഡ് ഭേദപ്പെട്ടിരുന്നു. തുടർന്ന് ക്യാൻസറിനുള്ള ചികിത്സ തുടർന്നു.
എന്നാൽ, ചികിത്സയുടെ രണ്ടാം ദിവസം ഇവര്‍ക്ക് വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വീണ്ടും കോവിഡ് ബാധ സ്ഥിരീകരിച്ചത്. വീണ്ടും കോവിഡ് ചികിത്സ തുടര്‍ന്നെങ്കിലും മരണത്തിനു കീഴടങ്ങി..
ലോകത്താകമാനം രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 23 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 22 കേസുകള്‍ പൂര്‍ണമായും ഭേദമായിട്ടുണ്ട്.
from mangalam.com https://ift.tt/2SSgcoS
via IFTTT
No comments:
Post a Comment