ന്യൂഡൽഹി ∙ കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം മൂലം വാക്‌സിൻ ഫലപ്രാപ്തിയിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ്.
രണ്ടു തരത്തിലുള്ള ജനിതക വ്യതിയാനമാണ് വൈറസിന് ഉണ്ടാകുക. നേരിയ വ്യതിയാനം (ആന്റിജനിക് ഡ്രിഫ്റ്റ്), കാര്യമായ മാറ്റം (ആന്റിജനിക് ഷിഫ്റ്റ്) എന്നിങ്ങനെയാവും അത്. ജനിതക ഘടനയിൽ നേരിയ മാറ്റം മാത്രമേ ആദ്യത്തേതിലുണ്ടാകൂ.
ആന്റിജനിക് ഷിഫ്റ്റ് സംഭവിച്ചാൽ വൈറസുകൾക്കു പുതിയ സ്വഭാവം കൈവരും. ഇതിനു 10 വർഷത്തിൽപരം സമയമെടുക്കാം. അതുകൊണ്ടു തന്നെ ഗവേഷണത്തിലുള്ള വാക്സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചില പഠനങ്ങളിൽ വൈറസിനു കാര്യമായ മാറ്റം സംഭവിക്കുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്..
from mangalam.com https://ift.tt/314fUzB
via IFTTT
No comments:
Post a Comment