വികസന കമ്മീഷണര്‍മാരെ നിയമിച്ചതില്‍ പോര് മുറുകുന്നു;ഓഫീസ് ഒഴിപ്പിക്കല്‍ മന്ത്രി തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 8, 2020

വികസന കമ്മീഷണര്‍മാരെ നിയമിച്ചതില്‍ പോര് മുറുകുന്നു;ഓഫീസ് ഒഴിപ്പിക്കല്‍ മന്ത്രി തടഞ്ഞു

തിരുവനന്തപുരം: ജില്ലകളിൽ വികസന കമ്മഷീണർമാരായി ഐ എ എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ പോര് മുറുകുന്നു. തിരുവനന്തപുരം കളക്ടറേറ്റിൽ കമ്മീഷണർ ഓഫീസിന് വേണ്ടി സർവേ ജോയന്റ് ഡയറക്ടറുടെ ഓഫീസ് ഒഴിപ്പിക്കുന്നത് റവന്യൂ മന്ത്രി തടഞ്ഞു. ജീവനക്കാരുടെ പരാതിയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. പദ്ധതികളുടെ ഏകോപനത്തിന് എന്ന പേരിലാണ് ആറ് ജില്ലകളിൽ വികസന കമ്മീഷണർമാരായി ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചത്. ഉത്തരവിറങ്ങിയപ്പോൾ അവരുടെ അധികാരങ്ങൾ ഏകോപനത്തിൽ ഒതുങ്ങിയില്ല. ഇത് റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനേയും സിപിഐയേയും ചൊടിപ്പിച്ചു. റവന്യൂവകുപ്പിനെ മറികടന്നുള്ള തീരുമാനത്തിൽ മന്ത്രി കടുത്ത എതിർപ്പറിയിച്ചിരിക്കെയാണ് തിരുവനന്തപുരം കളക്ടറേറ്റിലെ സംഭവം. വികസന കമ്മീഷണർക്ക് ഓഫീസ് ഒരുക്കാൻ സർവേ ജോയന്റ് ഡയറക്ടറുടെ ഓഫീസ് ഒഴിപ്പിക്കണമെന്ന് കളക്ടർക്ക് നിർദേശം വന്നു. ഇതിനെതിരെ ജീവനക്കാർ പരാതി നൽകിയതോടെയാണ് മന്ത്രി ഇടപ്പെട്ടത്. സർവേ ജോയന്റ് ഡയറക്ടറുടെ ഓഫീസ് ഒഴിപ്പിക്കരുതെന്ന് മന്ത്രി കർശന നിർദേശം നൽകി. വികസന കമ്മീഷണറുടെ ഓഫീസിലേക്ക് റവന്യൂവകുപ്പിൽ നിന്ന് ജീവനക്കാരെ നൽകരുതെന്നും നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇതിന് പിന്നിലെന്നാണ് സിപിഐ സർവീസ് സംഘടന ആരോപിക്കുന്നത്. Content Highlights:appointment of development commissioners-revenue department


from mathrubhumi.latestnews.rssfeed https://ift.tt/3lsePcJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages