എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ സി.പി.എം. പതാക ഉയർത്തി; ലോക്കൽ സെക്രട്ടറി പുറത്ത്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 19, 2020

എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ സി.പി.എം. പതാക ഉയർത്തി; ലോക്കൽ സെക്രട്ടറി പുറത്ത്‌

പെരുവന്താനം : കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികദിനത്തിൽ എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ പാർട്ടി പതാക ഉയർത്തിയ സംഭവം വിവാദമായി. കൊടി ഉയർത്താൻ നേതൃത്വം നൽകിയ ലോക്കൽ സെക്രട്ടറി പരസ്യക്ഷമാപണം നടത്തി. പാർട്ടി നിർദേശപ്രകാരം പിന്നീട് ഇയാൾ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സംഭവത്തിൽ ലോക്കൽ സെക്രട്ടറി എ.ബിജുവിനെ പാർട്ടി അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതായി ഏരിയാ കമ്മിറ്റി അറിയിച്ചു. ഹൈറേഞ്ച് എസ്.എൻ.ഡി.പി. യൂണിയനു കീഴിലെ പെരുവന്താനം 561-ാം നമ്പർ ശാഖയുടെ പ്രാർഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സി.പി.എം. പതാക ഉയർത്തിയത്. പെരുവന്താനം ലോക്കൽ സെക്രട്ടറി എ.ബിജുവാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. കൊടി ഉയർത്തുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെ കൊടി മാറ്റുകയും പാർട്ടി നേതാക്കൾ എസ്.എൻ.ഡി.പി. നേതാക്കളുമായി ചർച്ചകൾ നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും ലോക്കൽ സെക്രട്ടറിയെ നിലവിലുള്ള സ്ഥാനങ്ങളിൽനിന്ന് പുറത്താക്കണമെന്നും എസ്.എൻ.ഡി.പി. നേതൃത്വം നിലപാടെടുത്തു. തുടർന്ന് ലോക്കൽ സെകട്ടറി ബിജു ശാഖാ സെക്രട്ടറി കെ.ടി.രവിക്ക് മാപ്പപേക്ഷ എഴുതിനൽകി. ഹൈറേഞ്ച് യൂണിയൻ ഓഫീസിൽ നേരിട്ടെത്തി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നടന്ന പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിൽ രാജി നൽകുകയും ചെയ്തു. പ്രതിഷേധവുമായി എസ്.എൻ.ഡി.പി.യും ബി.ജെ.പി.യും കൊടി ഉയർത്തിയ സംഭവത്തിൽ എസ്.എൻ.ഡി.പി. യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു. മേലിൽ ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളുണ്ടാകാതിരിക്കാൻ പാർട്ടി ഭാരവാഹികൾ ജാഗ്രത കാട്ടണമെന്ന് ഹൈറേഞ്ച് എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ജീരാജ് ആവശ്യപ്പെട്ടു. സി.പി.എം. നടപടി ശ്രീനാരായണീയരെ അപമാനിക്കലാണെന്നും സി.പി.എമ്മിന്റെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുന്നതായും ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി സി.സന്തോഷ്കുമാർ പറഞ്ഞു. അച്ചടക്കലംഘനമെന്ന് സി.പി.എം. സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. എല്ലാ മതവിഭാഗങ്ങളോടും സാമുദായിക സംഘടനകളോടും ആദരവും ബഹുമാനവും പുലർത്തുന്ന സമീപനമാണ് സി.പി.എം. സ്വീകരിക്കുന്നത്. എന്നാൽ ബിജുവിന്റെ പ്രവൃത്തി അച്ചടക്ക ലംഘനമായതിനാൽ പാർട്ടി അംഗത്വത്തിൽനിന്ന് മാറ്റിയതായി സി.പി.എം. ഏലപ്പാറ ഏരിയാ സെക്രട്ടറി എം.ജെ.വാവച്ചൻ അറിയിച്ചു. Content Highlights: CPM suspends local leader over Flag hoisting issue


from mathrubhumi.latestnews.rssfeed https://ift.tt/3o6ao9G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages