കൊട്ടിയം (കൊല്ലം) : കൊറോണ രോഗബാധിതരുടെ വീട്ടിൽ രോഗലക്ഷണങ്ങളോടെ ചത്ത വളർത്തുനായയെ മൃതദേഹ പരിശോധന നടത്തിയ വെറ്ററിനറി സർജന് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ സമ്പർക്കം കാരണം മയ്യനാട് മൃഗാശുപത്രി അടച്ചു.മയ്യനാട് പഞ്ചായത്തിലെ 18-ാം വാർഡ് കാഞ്ഞാംകുഴിഭാഗത്ത് ഒരു വീട്ടിലെ വളർത്തുനായയാണ് ചത്തത്. ഇവിടെ ഗൃഹനാഥനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് വളർത്തുനായ വയറിളക്കവും ശ്വാസതടസ്സവുംമൂലം കഴിഞ്ഞ വ്യാഴാഴ്ച പെട്ടെന്ന് ചത്തത്. മയ്യനാട് ആരോഗ്യകേന്ദ്രം അധികൃതർ ഇടപെട്ട് നായയുടെ മൃതദേഹ പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽനിന്നുള്ള വിദഗ്ധസംഘമെത്തിയാണ് മൃതദേഹ പരിശോധന നടത്തിയത്. രാസപരിശോധനയടക്കം വിശദ പരിശോധനകൾക്ക് ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധനാഫലം ഇനിയും എത്തിയിട്ടില്ല. മൃതദേഹ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സർജനാണ് കോവിഡ് സ്ഥിരീകരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2T8ZMsj
via
IFTTT
No comments:
Post a Comment