ഷോപിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു; ഗന്ദര്‍ബാലില്‍ ബി.ജെ.പി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 6, 2020

ഷോപിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു; ഗന്ദര്‍ബാലില്‍ ബി.ജെ.പി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. സെയ്‌നപോറയിലെ സുഗന്‍ ഗ്രാമത്തില്‍ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സെപ്തംബര്‍ 27നു അവന്തിപോറയിലെ സാംബൂരയിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്നും രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

അതിനിടെ, ഇന്നലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഗുലാം ക്വാദീര്‍ റാത്തറിനു നേര്‍ക്കും ഭീകരാക്രമണമുണ്ടായിരുന്നു. വെടിവയ്പില്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കോണ്‍സ്റ്റബിള്‍ മുഹദ് അല്‍താഫ് കൊല്ലപ്പെട്ടു. തിരിച്ചുള്ള വെടിവയ്പില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.

ഗന്ദര്‍ബാല്‍ ജില്ല ബി.ജെ.പി വൈസ് പ്രസിഡന്റായ ഗുലാം ക്വാദീര്‍ റാത്തറിനു നേര്‍ക്കാണ് ആക്രമമുണ്ടായത്. റാത്തര്‍ സുരക്ഷിതനാണെന്ന് പോലീസ് വ്യക്തമാക്കി.



from mangalam.com https://ift.tt/36DvJRF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages