സൗദിയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തൊഴിലുകളിലും സ്വദേശിവല്‍ക്കരണം ; നൂറ് കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 6, 2020

സൗദിയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തൊഴിലുകളിലും സ്വദേശിവല്‍ക്കരണം ; നൂറ് കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും

കമ്മ്യൂണിക്കേഷന്‍സ്, ഐ ടി മേഖലയില്‍ സ്വദേശികള്‍ക്ക് 9,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ഈ മേഖലയില്‍ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനുമാണ് നീക്കം. കമ്മ്യൂണിക്കേഷന്‍സ്, ഐ ടി മേഖലയില്‍ സ്‌പെഷലിസ്റ്റ് തൊഴിലുകളില്‍ സൗദികളുടെ മിനിമം വേതനം 7,000 റിയാലായും ടെക്‌നിക്കല്‍ തൊഴിലുകളില്‍ സ്വദേശികളുടെ കുറഞ്ഞ വേതനം 5,000 റിയാലായും നിശ്ചയിച്ചിട്ടുണ്ട്.

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തൊഴിലുകളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയാണ് ഉത്തരവിറക്കിയത്. സ്വദേശി യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ തീരുമാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഐടി അടക്കമുള്ള തൊഴില്‍ മേഖലയില്‍ രാജ്യത്ത് നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ജോലി ചെയ്തുവരികയാണ്. പുതിയ നിയമം നടപ്പാകുന്നതോടെ ഇവരുടെ ജോലിയും നഷ്ടമായേക്കും.

കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ്, ഐ ടി, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, പ്രോഗ്രാമിങ്, അനാലിസിസ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്-കമ്മ്യൂണിക്കേഷന്‍സ് ടെക്‌നിക്കല്‍ തസ്തികകള്‍ എന്നീ തൊഴിലുകളില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്.

കമ്മ്യൂണിക്കേഷന്‍സ്, ഐ ടി മേഖലയില്‍ സ്വദേശികള്‍ക്ക് 9,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ഈ മേഖലയില്‍ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനുമാണ് നീക്കം. കമ്മ്യൂണിക്കേഷന്‍സ്, ഐ ടി മേഖലയില്‍ സ്‌പെഷലിസ്റ്റ് തൊഴിലുകളില്‍ സൗദികളുടെ മിനിമം വേതനം 7,000 റിയാലായും ടെക്‌നിക്കല്‍ തൊഴിലുകളില്‍ സ്വദേശികളുടെ കുറഞ്ഞ വേതനം 5,000 റിയാലായും നിശ്ചയിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയില്‍ കമ്മ്യൂണിക്കേഷന്‍സ് തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം നൈപുണ്യമുള്ള സ്വദേശി യുവതീയുവാക്കള്‍ക്കു മുന്നില്‍ അവസരങ്ങളുടെ കവാടങ്ങള്‍ തുറക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ്, ഐ ടി മന്ത്രി അബ്ദുല്ല അല്‍സവാഹ പറഞ്ഞു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദിയില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്.

ഈ വര്‍ഷം ഒന്നാം പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 11.8 ശതമാനമായിരുന്നു. കൊറോണ പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് രണ്ടാം പാദത്തില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കിയത്. രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം സ്വദേശി പുരുഷന്മാര്‍ക്കിടയില്‍ 8.1 ശതമാനവും വനിതകള്‍ക്കിടയില്‍ 31.4 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.

സ്വദേശികളും വിദേശികളും അടക്കം ആകെ ജനസംഖ്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഒമ്പതു ശതമാനമായി വര്‍ധിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം രണ്ടു മാസം മുമ്പു മുതല്‍ പുതുതായി ഒമ്പതു മേഖലകളില്‍ 70 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിരുന്നു.



from mangalam.com https://ift.tt/2GxbMRN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages