ആരോഗ്യം ഫസ്റ്റ്; കെ.എസ്.ആർ.ടി.സി.യിൽ ചൂടുകുറയ്ക്കാന്‍ കിളി വാതിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 15, 2020

ആരോഗ്യം ഫസ്റ്റ്; കെ.എസ്.ആർ.ടി.സി.യിൽ ചൂടുകുറയ്ക്കാന്‍ കിളി വാതിൽ

കൊച്ചി: ഡ്രൈവർ കാബിനിലെ ചൂടിന് ആശ്വാസമേകാൻ ബസുകളിൽ കിളിവാതിലൊരുക്കി കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യ പരിഗണനയെന്ന ഗതാഗത മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബസുകളിൽ കിളിവാതിൽ ഒരുക്കിയത്. കാബിനിലെ എയർ സർക്കുലേഷൻ ക്രമീകരിച്ച് ചൂട് കുറയ്ക്കാൻ ഈ ചെറിയ വാതിൽ ഉപകരിക്കും. മണിക്കൂറുകളോളം എൻജിൻ ചൂട് സഹിക്കേണ്ടി വരുന്ന ഡ്രൈവർമാർക്ക് ഏറെ ഉപകാരപ്രദമാണ് ഈ കിളിവാതിലെന്ന് ഡ്രൈവർമാർ തന്നെ പറയുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപന സാധ്യതയിൽ ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തി മാസങ്ങൾക്കു മുൻപ് ബസുകളിൽ ഡ്രൈവർ സീറ്റിനെ വേർതിരിച്ച് കാബിൻ നിർമിച്ചിരുന്നു. കാബിൻ വന്നതോടെ എൻജിനിൽനിന്നുള്ള ചൂടേറ്റാണ് ഡ്രൈവർമാർ വാഹനമോടിച്ചിരുന്നത്. മാസ്കും ഗ്ലൗസും ഉപയോഗിക്കുന്നവർക്ക് ഈ കാബിനിൽനിന്നുള്ള വലിയ തോതിലുള്ള ചൂടിനെ തുടർന്നുണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളെ മുൻനിർത്തിയാണ് കാബിനിൽ പുതിയ സംവിധാനം ഉൾപ്പെടുത്തിയത്. കെ.എസ്.ആർ.ടി.സി.യിൽ കഴിഞ്ഞ മൂന്നര മാസത്തിനിടയിൽ വിവിധ ആരോഗ്യ കാരണങ്ങളാൽ 14 പേരാണ് മരണമടഞ്ഞതെന്നും ഡ്രൈവർമാർക്ക് ഹീറ്റ് സ്ട്രെസ്സ് വളരെ കൂടുതലാണെന്നും കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ബസുകളിൽ എയർ സർക്കുലേഷൻ കുറവായതിനാൽ ഡ്രൈവർമാർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മാറ്റാനായി എല്ലാ ബസുകളിലും എയർ സർക്കുലേഷൻ കൂടാൻ വശങ്ങളിൽ കിളിവാതിലുകൾ നിർമിച്ചു നൽകുന്നത്. ഇതുകൂടാതെ വെള്ളം കുടിക്കാനായി ഡ്രൈവർ സീറ്റിനു സമീപം ഒരു കുപ്പി വെള്ളം സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള സൗകര്യവും ഇറങ്ങുന്ന വാതിലിന് മുകളിലായി ഉപയോഗ്യ ശൂന്യമായ മാസ്കുകൾ നിക്ഷേപിക്കാനായി പുതിയൊരു ബോക്സും സ്ഥാപിച്ചിട്ടുണ്ട്. വണ്ടിക്കകത്തുള്ള ചൂടിന് നല്ല രീതിയിൽ കുറവു വന്നിട്ടുണ്ട്, വളരെ സൗകര്യവുമാണിപ്പോഴെന്ന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ഡ്രൈവറായ കെ. ശിവകുമാർ പറയുന്നു. ദീർഘദൂര സർവീസ് നടത്തുന്നവർക്കാണിത് ഏറ്റവും ഉപകരിക്കുന്നത്. മാത്രമല്ല കണ്ടക്ടർക്കും ഡ്രൈവർക്കും തമ്മിൽ കമ്മ്യൂണിക്കേഷൻ നടത്താനും കഴിയുന്നുണ്ട്. നേരത്തെ ഈ കാബിനിനുള്ളിൽ ചൂടും അതിനൊപ്പം ശബ്ദവുമൊക്കെയായി പ്രയാസമായിരുന്നു. കുറെ നാളുകളായി ഈയൊരു ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ ഈ സംവിധാനം ഉപകാരപ്രദമാണെന്നും ശിവകുമാർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2He3A8Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages