ഇറങ്ങാത്ത വാക്‌സിന്‍ സൗജന്യമാക്കി തെരഞ്ഞെടുപ്പു രാഷ്ട്രീയം ; ബിഹാറികള്‍ക്ക് വാക്‌സിന്‍ സൗജന്യമാക്കുമെന്ന് ബി.ജെ.പി. പ്രകടനപത്രിക ; വാഗ്ദാനവുമായി തമിഴ്‌നാട്, മധ്യപ്രദേശ് സര്‍ക്കാരുകളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 22, 2020

ഇറങ്ങാത്ത വാക്‌സിന്‍ സൗജന്യമാക്കി തെരഞ്ഞെടുപ്പു രാഷ്ട്രീയം ; ബിഹാറികള്‍ക്ക് വാക്‌സിന്‍ സൗജന്യമാക്കുമെന്ന് ബി.ജെ.പി. പ്രകടനപത്രിക ; വാഗ്ദാനവുമായി തമിഴ്‌നാട്, മധ്യപ്രദേശ് സര്‍ക്കാരുകളും

പട്‌ന/ചെെന്നെ/ഭോപ്പാല്‍: ഇതുവരെ ഇറങ്ങാത്ത കോവിഡ് വാക്‌സിന്‍ നിയസമഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സൗജന്യമായി നല്‍കുമെന്ന വാഗ്ദാനവുമായി രാഷ്ട്രീയയുദ്ധം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ സൗജന്യവാക്‌സിന്‍ വാഗ്ദാനം ഇടംപിടിച്ചതിനുപിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സമാനപ്രഖ്യാപനവുമായി രംഗത്ത് എത്തി. ബി.ജെ.പിയെ ഏറ്റുപിടിച്ച് ആദ്യം തമിഴ്‌നാടും പിന്നാലെ മധ്യപ്രദേശുമാണ് പരീക്ഷണഘട്ടത്തിലുള്ള കോവിഡ് വാക്‌സിനെ രാഷ്ട്രീയനേട്ടമാക്കാന്‍ തുനിഞ്ഞിറങ്ങിയിട്ടുള്ളത്.

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനാണ് ''സങ്കല്‍പ് പത്ര''യെന്ന പേരില്‍ ബിഹാറില്‍ എന്‍.ഡി.എയുടെ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന പ്രകടനപത്രിക പുറത്തിറക്കിയത്. കോവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മുറയ്ക്ക് ഓരോ ബിഹാറുകാരനും സൗജന്യനിരക്കില്‍ ലഭ്യമാക്കുമെന്ന വാഗ്ദാനമായിരുന്നു പ്രകടനപത്രികയിലെ തുറുപ്പുചീട്ട്. ബിഹാറികള്‍ക്കുള്ള പ്രഥമവാഗ്ദാനം ഇതാണെന്നു നിര്‍മല ചടങ്ങില്‍ വ്യക്തമാക്കുകയും ചെയ്തു.

ഇതിന്റെ ചൂടാറുംമുമ്പേ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ബി.ജെ.പിയുടെ പാത പിന്തുടര്‍ന്നു. കോവിഡ് വാക്‌സിന്‍ ലഭ്യമായാലുടന്‍ സംസ്ഥാനത്തു സൗജന്യമായി വിതരണം ചെയ്യുമെന്നായിരുന്നു പളനിസ്വാമിയുടെ പ്രഖ്യാപനം. തമിഴ്‌നാട്ടില്‍ അടുത്തവര്‍ഷമാണു നിയമസഭാ തെരഞ്ഞെടുപ്പ്. വാക്‌സിന്‍ നിര്‍മാണം രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണെന്നും വിതരണത്തിനു തയാറാകുന്ന മുറയ്ക്ക് സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്റെ ട്വീറ്റ്.

ഇതിനെതിരേ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെ പ്രതിപക്ഷമൊന്നടങ്കം രംഗത്തുവരികയും ചെയ്തു. . ''ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ എപ്പോള്‍ ലഭിക്കുമെന്നറിയാന്‍ ദയവായി നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമയക്രമം പ്രഖ്യാപിച്ചാലും'' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ബി.ജെ.പിക്കു വോട്ട് ചെയ്യാത്തവര്‍ക്കും ബി.ജെ.പി. ഭരിക്കാത്ത സംസ്ഥാനങ്ങളിലും വാക്‌സിന്‍ കിട്ടുമോയെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പരിഹസിച്ചു.



from mangalam.com https://ift.tt/3kqJeIn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages