ന്യൂഡല്‍ഹി: സവാളയുടെ വിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻകുതിപ്പ് തുടരുന്നതിനാൽ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍.
അതെ സമയം വില നിയന്ത്രിക്കാൻ
കരുതല്‍ ശേഖരത്തില്‍നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പാക്കാൻ സെപ്റ്റംബറില്‍ സവാളയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.13 ശതമാനം വര്‍ധനയാണ് സവാളയുടെ വിലയില്‍ ഉണ്ടായിട്ടുള്ളതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
മഹാരാഷ്ട്രാ, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശം വില വര്‍ധനയ്ക്ക് കാരണമായി അധികൃതർ പറയുന്നു.
ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടിയും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
from mangalam.com https://ift.tt/35swECm
via IFTTT
No comments:
Post a Comment