അക്കൗണ്ടന്റിനെ കാണാൻ ശിവശങ്കറിനൊപ്പം സ്വപ്ന എത്തി ; കൈയിൽ ഉണ്ടായിരുന്നത് 30 ലക്ഷത്തോളം രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 21, 2020

അക്കൗണ്ടന്റിനെ കാണാൻ ശിവശങ്കറിനൊപ്പം സ്വപ്ന എത്തി ; കൈയിൽ ഉണ്ടായിരുന്നത് 30 ലക്ഷത്തോളം രൂപ

കൊച്ചി : ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടിൽ സ്വപ്ന സുരേഷിനൊപ്പം എം. ശിവശങ്കറും എത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഒരു ബാഗിൽ 30 ലക്ഷത്തോളം രൂപയുമായാണ് ഇവർ എത്തിയതെന്നും
ഈ പണം ലോക്കറിൽ വയ്ക്കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടതായി വേണുഗോപാൽ അറിയിച്ചുവെന്നും ഇഡി പറയുന്നു.

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഈ വിവരം. സ്വപ്നയെ സഹായിക്കാൻ വേണുഗോപാലിനു നിർദേശം നൽകിയിരുന്നതായി ശിവശങ്കറും സമ്മതിച്ചിരുന്നു. ഇതു കൂടാതെ തിരുവനന്തപുരം എസ്ബിഐയിൽ ജോയിന്റ് ലോക്കർ എടുക്കാൻ നിർദേശം നൽകിയതും ശിവശങ്കർ തന്നെയാണെന്ന് അക്കൗണ്ടന്റിന്റെ മൊഴിയിൽ ഉണ്ട്.

ശിവശങ്കറുമായി സ്വപ്ന എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിരുന്നു ഇതിനാൽ തന്നെ സ്വപ്നയ്ക്ക് പണം ലഭിച്ചിരുന്ന വഴികൾ ശിവശങ്കറും അറിഞ്ഞിരിക്കണം എന്നാണ് ഇ ഡിയുടെ നിഗമനം.



from mangalam.com https://ift.tt/3mapzgq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages