കൊച്ചി: ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ ഇടപാടിൽ വിദേശസഹായനിയന്ത്രണ നിയമപ്രകാരം അന്വേഷണം തുടരാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്ന് നിയമവൃത്തങ്ങൾ. റെഡ്ക്രസന്റിൽനിന്ന് ലഭിച്ച ഫണ്ടിൽനിന്ന് നാലരക്കോടിയോളം രൂപ കമ്മിഷനായി നൽകിയെന്ന് കരാർ കമ്പനിയായ യൂണിടാക് സമ്മതിച്ചിരുന്നു. ഈ പണം വടക്കാഞ്ചേരിയിലെ കെട്ടിടനിർമാണത്തിന് അനുമതി ലഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർക്കോ പൊതുസേവകർക്കോ കൈമാറിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ വിദേശസഹായനിയന്ത്രണ നിയമപ്രകാരമുള്ള നടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് ഉത്തരവിൽ എടുത്തുപറഞ്ഞിരിക്കുന്നതാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.ഇക്കാര്യത്തിൽ സി.ബി.ഐ.യുടെ നീക്കമാണ് നിർണായകം. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പങ്കുണ്ടെന്ന് സി.ബി.ഐ. കോടതിയിൽ പറഞ്ഞിരുന്നു. ലൈഫ് മിഷനിൽ സി.ബി.ഐ. അന്വേഷണം സ്റ്റേചെയ്ത ഉത്തരവിന്റെ 16-ാം ഖണ്ഡികയിലാണ് യൂണിടാക് കമ്മിഷൻ കൊടുത്തതിനെ സംബന്ധിച്ച് കോടതി പ്രത്യേകം പരാമർശിക്കുന്നത്. യു.എ.ഇ. കോൺസുലേറ്റിനും മറ്റുള്ളവർക്കും യൂണിടാക് നൽകിയത് കൈക്കൂലിയാണെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ നൽകിയ ഹർജിയിലാണ് കമ്മിഷനായി നാലരക്കോടിയോളം രൂപ നൽകിയെന്ന് സമ്മതിച്ചത്. ഇത് കുറ്റമാകുമോ എന്ന ചോദ്യം ഉന്നയിച്ച കോടതി, എഫ്.സി.ആർ. നിയമത്തിലെ സെക്‌ഷൻ 3(2)(ബി) യെക്കുറിച്ച് എടുത്തുപറയുകയും ചെയ്തു. വിദേശത്തുനിന്ന് ലഭിക്കുന്ന സഹായം സ്വീകരിക്കുന്നതിൽ വിലക്കുള്ളവരെക്കുറിച്ച് പരാമർശിക്കുന്ന സെക്‌ഷനാണിത്. കോടതിയുടെ ഈ പരാമർശം വളരെ പ്രസക്തമാണെന്ന നിലപാടാണ് സുപ്രീംകോടതി അഭിഭാഷകർക്കടക്കമുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3181Rt2
via
IFTTT
No comments:
Post a Comment