രാഷ്ട്രീയഭാവിക്ക് തടസ്സമാകുമെന്ന് ഭയം; രഹസ്യബന്ധത്തിലെ കുഞ്ഞിനെ പിതാവ്‌ കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 14, 2020

രാഷ്ട്രീയഭാവിക്ക് തടസ്സമാകുമെന്ന് ഭയം; രഹസ്യബന്ധത്തിലെ കുഞ്ഞിനെ പിതാവ്‌ കൊലപ്പെടുത്തി

ബെംഗളുരു: രാഷ്ട്രീയ ഭാവിക്ക് തടസ്സമാകുമെന്ന് ഭയന്ന് രഹസ്യ ബന്ധത്തിലെ കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. പ്രതി നിങ്കപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. 35കാരനായ നിങ്കപ്പയും ശശികല എന്ന യുവതിയും തമ്മിൽ കഴിഞ്ഞ നാലുവർഷമായി അടുപ്പമുണ്ടായിരുന്നു. വീട്ടുകാരെ അറിയിക്കാതെ ഇവർ വിവാഹം കഴിച്ച് ഒന്നിച്ചുതാമസിക്കാൻ ആരംഭിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് ശിരിഷ എന്നുപേരുളള രണ്ടുവയസ്സുളള മകളുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി വീട്ടുകാർ ശശികലയെ വിവാഹത്തിന് നിർബന്ധിച്ചു തുടങ്ങി. ഇതോടെ ബന്ധം വീട്ടുകാരെ അറിയിക്കണമെന്ന് ശശികല ആവശ്യപ്പെട്ടു. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള തയ്യാറെടുപ്പിലായിരുന്ന നിങ്കപ്പ ശശികലയുടെ ആവശ്യത്തെ എതിർത്തു. രഹസ്യവിവാഹവും അതിൽ ഒരു കുഞ്ഞുളളതും തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്നായിരുന്നു നിങ്കപ്പയുടെ ഭയം. ശശികലയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച ഇയാൾ മകളെ തനിക്കൊപ്പം നിർത്തുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് നിങ്കപ്പ കുഞ്ഞിനെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും കുഴിച്ചുമൂടുകയും ചെയ്തു. പതിവായി ഫോണിൽ വിളിക്കുന്ന ശശികല കുഞ്ഞിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കുഞ്ഞ് സുഖമായിരിക്കുന്നു എന്നാണ് നിങ്കപ്പ മറുപടി പറയാറുളളത്. എന്നാൽ ഒക്ടോബർ എട്ടിന് ഫോൺ സംഭാഷണത്തിനിയിൽ ഇവർ വഴക്കിടുകയും കുഞ്ഞിനെ മറന്നേക്കൂ എന്ന് നിങ്കപ്പ ശശികലയോട് പറയുകയും ചെയ്തു. ഇതേതുടർന്നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ശശികല പോലീസിനെ സമീപിക്കുന്നത്. തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ താൻ കൊലപ്പെടുത്തിയെന്ന് ഇയാൾ കുററസമ്മതവും നടത്തി. നിങ്കപ്പയുടെ രണ്ടാംവിവാഹമാണ് ഇത്. ആദ്യ വിവാഹത്തിൽ ഇയാൾക്ക് മൂന്ന് ആൺകുട്ടികളുണ്ട്. നിങ്കപ്പ രണ്ടാമത് വിവാഹിതനായ കാര്യം ആദ്യഭാര്യയും അറിഞ്ഞിട്ടില്ല. Content Highlights:fear that child born on affair will hinder political career, Man killed 2 year old daughter


from mathrubhumi.latestnews.rssfeed https://ift.tt/3dqH7lf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages