ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി. ഇന്നലെ വൈകിട്ടാണ് വിജ്ഞാപനമിറങ്ങിയത്. സി.ബി.ഐ ഗാസിയാബാദ് യൂണിറ്റ് പുലര്‍ച്ചെത്തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കി. യു.പി. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്താണ് വിവാദ കേസില്‍ സി.ബി.ഐ. അന്വേഷണത്തിനിറങ്ങുന്നത്.
കൂട്ടബലാത്സംഗ കേസിനു പുറമേ സംഭവത്തിനു ശേഷം സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹകേസുകള്‍, ഗൂഢാലോചനയടക്കം അടക്കം സി.ബി.ഐ അന്വേഷിച്ചേക്കുമെന്നാണ് സൂചന. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാലുടന്‍ ഫോറന്‍സിക് വിദഗ്ധര്‍ക്കൊപ്പം സംഭവസ്ഥലത്ത് എത്തുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
കേസ് സി.ബി.ഐ ഏറ്റെടുത്തുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം ഇന്നലെ ഇറങ്ങിയിരുന്നു. കേസ് സി.ബി.ഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധസംഘടന സുപ്രീം കോടതിയെ സമീപിച്ചു രണ്ടാം ദിവസമാണ് സി.ബി.ഐക്കു വിട്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം. സുപ്രീം കോടതി നിരീക്ഷണത്തിലുള്ള സി.ബി.ഐ അന്വേഷണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും ആവശ്യപ്പെട്ടത്. കോടതിയില്‍ നിന്ന് ഇക്കാര്യത്തില്‍ ഒരു വ്യക്തത വരാത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര, പഴ്‌സണല്‍ മന്ത്രാലയങ്ങള്‍ക്ക് ശിപാര്‍ശ നല്‍കുകയായിരുന്നു.
ഉന്നതജാതിക്കാരായ നാലുപേര്‍ ചേര്‍ന്ന് കഴിഞ്ഞ മാസം 14-ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് ആരോപണം. അലിഗഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ നില വഷളായതോടെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് 'ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ 29-നാണ് പെണ്‍കുട്ടി മരിച്ചത്. സംഭവം രാജ്യത്തുടനീളം ഏറെ ഉച്ചപ്പാടുണ്ടാക്കി. പ്രതിപക്ഷം ഇത് കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി. ഭരണത്തിനുമെതിരേ ആയുധമാക്കുകയും ചെയ്തു.
from mangalam.com https://ift.tt/2GOwaxZ
via IFTTT
No comments:
Post a Comment