വാഷിങ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ നവംബർ 3ലെ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ഒരുമാസത്തിനുള്ളിൽ കമലാ ഹാരിസ് പ്രസിഡന്റായി അവരോധിക്കപ്പെടുമെന്ന് ഡൊണാൾഡ് ട്രംപ്. നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ്സും തമ്മിലുള്ള തിരഞ്ഞെടുപ്പ് സംവാദം ബുധനാഴ്ച നടന്നിരുന്നു. ഈ സംവാദത്തിലെ കമലാ ഹാരിസ്സിന്റെ പ്രകടനത്തെ കുറിച്ച് വളരെ മോശമായാണ് ട്രംപ് പ്രതികരിച്ചത്. "കഴിഞ്ഞ ദിവസത്തേത് ഒരു മത്സരം പോലുമല്ലെന്നാണ് ഞാൻ കരുതിയത്. അത്രയ്ക്ക് ഇഷ്ടമില്ലാത്തതും മോശമായതും നിങ്ങൾക്ക് കിട്ടുമെന്ന് ഞാൻ കരുതുന്നില്ല. അവർ ഒരു കമ്മ്യൂണിസ്റ്റാണ്. അവർ ഒരു കമ്മ്യൂണിസ്റ്റാണ്, ട്രംപ് ഫോക്സ് ന്യൂസിനോട് വ്യാഴാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു.. "ഒരു കമ്മ്യൂണിസ്റ്റിനെ കിട്ടാൻ പോകുന്നു. ജോ പ്രസിഡന്റ് സ്ഥാനത്ത്രണ്ടുമാസം പോലും തുടരില്ല. അതാണ് എന്റെ അഭിപ്രായം. അദ്ദേഹം രണ്ടുമാസം നീണ്ടുനിൽക്കില്ല, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെസംവാദത്തിനു ശേഷമുള്ള ആദ്യ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അഭിമുഖത്തിലുടനീളം കമലാ ഹാരിസ് കമ്മ്യൂണിസ്റ്റാണെന്നും ഒരുമാസത്തിനുള്ളിൽ കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനത്ത് അവരോധിതയാകുമെന്നും ട്രംപ് ആരോപിച്ചു. അവർ ഒരു കമ്മ്യൂണിസ്റ്റാണ് അല്ലാതെ ഒരു സോഷ്യലിസ്റ്റല്ല. അവർ ഒരു സോഷ്യലിസ്റ്റിനപ്പുറമാണ്. അവരുടെ കാഴ്ചപ്പാടുകൾ നോക്കൂ. അതിർത്തി തുറന്ന്കൊലയാളികളെയും ബലാത്സംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കി വിടാനാണ് അവരാഗ്രഹിക്കുന്നത്". ബൈഡൻ, ഹാരിസ് എന്നിവരെപ്പോലെ ഒരു റിപ്പബ്ലിക്കൻ നുണ പറഞ്ഞാൽ മുടന്തൻമാധ്യമങ്ങൾ മുമ്പൊരിക്കലും രേഖപ്പെടുത്താത്ത തലത്തിൽ അവരെ രേഖപ്പെടുത്തുമെന്നുംഒരു ട്വീറ്റിൽ ട്രംപ് കുറിച്ചു. ഒരു വർഷക്കാലം അവർ വലിയ നികുതി വർദ്ധന ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോൾ അവർ ഓരോരുത്തരും വിപരീതമായി പറയുന്നു. വ്യാജവാർത്തകൾ അധികസമയം പ്രവർത്തിക്കുകയാണ് ട്രംപ് ട്വീറ്റ് ചെയ്തു. content highlights:If Joe Biden Wins Communist Kamala Will Takeover In A Month says Donald Trump
from mathrubhumi.latestnews.rssfeed https://ift.tt/3jMxcJ1
via
IFTTT
No comments:
Post a Comment