കോൺസൽ ജനറൽ, അറ്റാഷെ, ഖാലിദ് എന്നിവർക്കെതിരേ സ്വപ്നയുടെ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 19, 2020

കോൺസൽ ജനറൽ, അറ്റാഷെ, ഖാലിദ് എന്നിവർക്കെതിരേ സ്വപ്നയുടെ മൊഴി

കൊച്ചി: യു.എ.ഇ. കോൺസുലേറ്റിലെ ഉന്നതരെല്ലാം വിദേശത്തേക്ക് വൻതോതിൽ ഡോളർകടത്തിയെന്ന് കസ്റ്റംസ് അന്വേഷണസംഘം. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി അൽഷെമിലി, സാമ്പത്തികവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവർ കേരളത്തിൽനിന്ന് അനധികൃമായി വൻതോതിൽ വിദേശകറൻസി കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ സമർപ്പിച്ചു. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവർ ഇതിന് സഹായം ചെയ്തിട്ടുണ്ടെന്നും ഇരുവരും വിദേശനാണ്യ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണ് നടത്തിയതെന്നും കസ്റ്റംസ് പറയുന്നു. പുതിയ ഡോളർക്കടത്ത് കേസിൽ ഇരുവരുടെയും അറസ്റ്റു രേഖപ്പെടുത്തി. ഡോളർ കടത്ത് ഇങ്ങനെ സ്വർണക്കടത്തിൽ പിടിയിലായതിനെത്തുടർന്ന് സ്വപ്നാ സുരേഷ് ജൂലായ് 31-ന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളർക്കടത്തിൽ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വപ്നയെയും ഒന്നാംപ്രതി സരിത്തിനെയും ഓക്ടോബർ 10, 14 തീയതികളിൽ വിശദമായി ചോദ്യംചെയ്തതിൽ നിന്നാണ് കോൺസുലേറ്റ് കേന്ദ്രീകരിച്ച് വൻതോതിൽ വിദേശകറൻസി കടത്തിയതായി തെളിഞ്ഞിരിക്കുന്നത്. കോൺസുലേറ്റിലെ മറ്റു ചില ജീവനക്കാർക്കെതിരേയും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് 1.90 ലക്ഷം യു.എസ് ഡോളർ ഒമാൻ വഴി കയ്റോയിലേക്ക് ഹാൻഡ്ബാഗേജിൽ ഒളിപ്പിച്ച് കൊണ്ടുപോയതായാണ് മൊഴി. സ്വപ്നയും സരിത്തും ഒമാൻവരെ ഖാലിദിനൊപ്പം യാത്രചെയ്തെന്നും ഇതിനുശേഷം ഖാലിദ് കയ്റോയിലേക്കും മറ്റു രണ്ടുപേരും ദുബായിലേക്കും പോയി. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിൽ ഖാലിദിന് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനായിരുന്നു ഇവർ അനുഗമിച്ചത്. ഇവരുടെ യാത്രാവിവരങ്ങൾ ശരിയാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഡോളറുകൾ ഒളിപ്പിച്ച ഹാൻഡ്ബാഗേജ് ഖാലിദ് യു.എ.ഇ. കോൺസുലേറ്റിലെ എക്സറേ മെഷീനിൽ സ്ക്രീൻ ചെയ്ത് നോക്കുന്നത് നേരിൽ കണ്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ മൊഴി. വിമാനത്താവളത്തിലെ സി.ഐ.എസ്.എഫിന്റെ പരിശോധനയിൽ പിടികൂടുമോ എന്നറിയാനായിരുന്നു ഇത്. സരിത്തും ഇതിന് സമാനമായ മൊഴി നൽകിയിട്ടുണ്ട്. കോൺസൽ ജനറൽ അൽസാബി, അറ്റാഷെ റാഷിദ് ഖാമിസ് എന്നിവർ ഇതേരീതിയിലാണ് വിദേശകറൻസി കടത്തിയതായി സ്വപ്ന മൊഴി നൽകിയത്. കോൺസുലേറ്റ് ഉന്നതർ വിമാനത്താവളത്തിലെ പരിശോധനയിൽ കുടുങ്ങാതിരിക്കാൻ സരിത്താണ് അനുഗമിച്ചിരുന്നത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള ദീർഘകാല ബന്ധം ഉപയോഗിച്ചും നയതന്ത്രപരിരക്ഷ ചൂണ്ടിക്കാട്ടിയും പരിശോധനകൾ സരിത്ത് ഒഴിവാക്കി കൊടുക്കുമായിരുന്നു. കേസിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ആരെയും പ്രതിചേർത്തിട്ടില്ല. Content Highlights:Swapnas statement against Consul General, Attache and Khalid


from mathrubhumi.latestnews.rssfeed https://ift.tt/31mpn5N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages