ന്യൂഡൽഹി: നിയമം, സർക്കാർ ഉത്തരവുകൾ, വിജ്ഞാപനങ്ങൾ എന്നിവയ്ക്ക് ലളിതമായ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ഇംഗ്ലീഷ് സംസാരിക്കുമ്പോഴും ലളിതമായ ഭാഷ ഉപയോഗിച്ചില്ലെങ്കിൽ ആളുകൾ അതിൽനിന്ന് അകന്നുപോകുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു. നിയമങ്ങളുമായി ബന്ധപ്പെട്ട് ലളിതമായ ഭാഷയിൽ കൈപ്പുസ്തകങ്ങൾ ഇറക്കാൻ നിയമമന്ത്രാലയത്തോടു നിർദേശിക്കണമെന്ന് ഹർജിക്കാരനായ ഡോ. സുഭാഷ് വിജയ്റാൻ ആവശ്യപ്പെട്ടു. രാജ്യത്ത് നിയമങ്ങളുണ്ടാവുന്നതും നടപ്പാക്കുന്നതും സംബന്ധിച്ച് സാധാരണക്കാർക്കുപോലും അവബോധമുണ്ടാക്കണം. എല്ലാവർക്കും നീതിലഭ്യമാകാൻ ഇത് സഹായിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. Content Highlights:Supreme Court Language
from mathrubhumi.latestnews.rssfeed https://ift.tt/319RrJk
via
IFTTT
No comments:
Post a Comment