ശിവശങ്കറിനെതിരായ കോടതിനിരീക്ഷണങ്ങൾ ഗൗരവമേറിയത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 28, 2020

ശിവശങ്കറിനെതിരായ കോടതിനിരീക്ഷണങ്ങൾ ഗൗരവമേറിയത്

കൊച്ചി: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് അശോക് മേനോൻ നടത്തിയത് ഗൗരവതരമായ നിരീക്ഷണങ്ങൾ. ജാമ്യംതേടി ഉന്നയിച്ച ന്യായവാദങ്ങളെയൊക്കെ തള്ളി ശിവശങ്കറിന്റെ ഇടപെടലുകളെ വിമർശിച്ചിരിക്കയാണ് കോടതി. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ശിവശങ്കർ നടത്തിയ ആശയവിനിമയം സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കറിന് മേൽനോട്ടമുണ്ടെന്നതിന്റെ സൂചനകൾ നൽകുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ശിവശങ്കറിന്റെയും സ്വപ്നയുടെയും വേണുഗോപാലിന്റെയും മൊഴികളാണ് ഇ.ഡി. പ്രധാനമായും ആശ്രയിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സാമ്പത്തികകാര്യങ്ങളിൽ സ്വപ്നയെ സഹായിക്കണമെന്നു നിർദേശിച്ചതും ശിവശങ്കറാണ്. എന്നാൽ, ലോക്കർ എടുത്തുകൊടുക്കണമെന്ന് ചാർട്ടേഡ് അക്കൗണ്ടിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുമായി ബന്ധമില്ലെന്നായിരുന്നു ശിവശങ്കറിന്റെ വാദം. എന്നാൽ, സ്വപ്നയുമായി ചേർന്നുള്ള കള്ളപ്പണം ഇടപാടുകളിൽ ശിവശങ്കർ പങ്കാളിയാകാമെന്നതിന്റെ ശക്തമായ സൂചനകൾ ഇ.ഡി. ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശിവശങ്കർ പ്രതിയാണെന്നതിലോ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നതിലോ ശക്തമായ തെളിവുകൾ ഇ.ഡി.യുടെ പക്കലുണ്ടാകില്ലായിരിക്കാം. എന്നാൽ, ശിവശങ്കറിനെ ചോദ്യംചെയ്യാനുള്ള വ്യക്തമായ വസ്തുതകൾ ഇ.ഡി.യുടെ പക്കലുണ്ട്. അതിനായി മുതിർന്ന ഓഫീസറെന്ന നിലയിൽ ശിവശങ്കർ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി 'പാദം നരയിൻ അഗർവാൾ' കേസിൽ വ്യക്തമാക്കിയതുപോലെ കസ്റ്റംസിന് ശിവശങ്കറിനെ സെക്ഷൻ 108 പ്രകാരം ചോദ്യംചെയ്യാനുള്ള അവസരത്തെ മുൻകൂർജാമ്യം അനുവദിക്കുന്നതിലൂടെ ഇല്ലാതാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സമൂഹത്തെ ബാധിക്കുന്നതാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ. ഇത്തരം കേസുകളിൽ മുൻകൂർജാമ്യമെന്നത് പരിമിതമായിമാത്രം ഉപയോഗിക്കേണ്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഒരാളെ അറസ്റ്റുചെയ്യാൻ കസ്റ്റംസ് ഓഫീസർക്ക് നിയമപരമായ അവകാശമുണ്ട്. അതിൽ ഇടപെടാനാകില്ല. കസ്റ്റംസ് ആക്ടിലെ സെക്ഷൻ 132, 133, 135, 135 എ അല്ലെങ്കിൽ 136 പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് വിശ്വസിക്കാൻ വ്യക്തമായ കാരണങ്ങളുള്ളപ്പോഴാണ് അറസ്റ്റുനടത്തേണ്ടത്. അത്തരം കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് വ്യക്തമായ ധാരണയുള്ളപ്പോഴേ അറസ്റ്റുചെയ്യാവൂ. അല്ലാതെ താത്പര്യങ്ങളുടെയും തോന്നലുകളുടെയും അടിസ്ഥാനത്തിലായിരിക്കരുത് അറസ്റ്റെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. Content Highlight: Court observations against M Sivashankar


from mathrubhumi.latestnews.rssfeed https://ift.tt/35LGCif
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages