തിരുവനന്തപുരം: പൊന്നാടയും നോട്ടുമാലയും നാടിളക്കുന്ന ജാഥാപരമ്പരകളും കൊട്ടിക്കലാശവും ഇല്ലാതെയൊരു തെരഞ്ഞെടുപ്പ്. പണക്കൊഴുപ്പും ആഡംബരവും ആള്‍ക്കൂട്ടവുമില്ലാതെയാകും ഡിസംബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സര്‍വകക്ഷി യോഗത്തിലെ ധാരണകളുടെ ചുവടുപിടിച്ചാണു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയതെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 പ്രതിനിധികളെയാണു തെരഞ്ഞെടുക്കേണ്ടത്. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരവസരം കൂടി നല്‍കുമെന്നു കമ്മിഷന്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ''കോവിഡ്'' മാര്‍ഗനിര്‍ദേശങ്ങള്‍
ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ജാഥയും കൊട്ടിക്കലാശവും വേണ്ട.
'* പ്രചാരണത്തിനു സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുക.
* ജീവനക്കാര്‍ക്കു പരിശീലനം ചെറു ഗ്രൂപ്പുകളായി; എ.സി. ഹാളുകളില്ല.
* രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിന് ഓരോ പ്രതിനിധി, പരമാവധി 40 പേര്‍.
* പത്രിക സമര്‍പ്പണം ഒരു സമയം ഒരു സ്ഥാനാര്‍ഥിക്കു മാത്രം.
* പത്രിക നല്‍കാന്‍ പരമാവധി മൂന്നുപേര്‍. വരാന്‍ ഒരു വാഹനം.
* പത്രിക സ്വീകരിക്കുമ്പോള്‍ മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ് നിര്‍ബന്ധം.
* സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവാണെങ്കിലോ ക്വാറെന്റെിനിലാണെങ്കിലോ നിര്‍ദേശകനു പത്രിക സമര്‍പ്പിക്കാം.
* സൂക്ഷ്മ പരിശോധനയ്ക്ക് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവേശനം. പരമാവധി 30 പേര്‍.
* പ്രചാരണത്തിനുള്ള ഭവനസന്ദര്‍ശനത്തിന് അഞ്ചു പേര്‍ മാത്രം.
* റോഡ് ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്നു വാഹനം.
* യോഗങ്ങള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രം.
* പൊതുയോഗത്തിനു പോലീസിന്റെ അനുമതി വാങ്ങണം.
* നോട്ടീസ്, ലഘുലേഖ വിതരണം കുറയ്ക്കണം.
* പ്രചാരത്തില്‍ മാസ്‌ക്, സാനിെറ്റെസര്‍ ബോധവല്‍ക്കരണവും നടത്തുക.
* സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ വേണ്ട.
* കോവിഡ് പോസിറ്റീവ്/ക്വാറെന്റെന്‍ ആയാല്‍ സ്ഥാനാര്‍ഥി പ്രചാരണത്തിനിറങ്ങരുത്.
* പോളിങ് സ്‌റ്റേഷനുകള്‍ വോട്ടിങ് തലേന്ന് അണുവിമുക്തമാക്കണം.
* പോളിങ് സ്‌റ്റേഷനില്‍ നാല് പോളിങ് ഉദ്യോഗസ്ഥരും ഒരു അറ്റന്‍ഡറും ഒരു പോലീസ് ഉദ്യോഗസ്ഥനും.
* ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടരുത്.
* പോളിങ് ഏജന്റുമാര്‍ക്ക് ഇരിപ്പിടം സാമൂഹിക അകലം പാലിച്ച്.
* പോളിങ് ഉദ്യോഗസ്ഥര്‍ തലേന്നു മുതല്‍ പോളിങ് സ്‌േറ്റഷനില്‍ താമസിക്കണം.
* പോളിങ് ബൂത്തിനു പുറത്ത് വെള്ളവും സോപ്പും വേണം. ബൂത്തില്‍ സാനിെറ്റെസര്‍ കരുതണം.
* വോട്ടര്‍മാര്‍ക്കു ക്യൂ നില്‍ക്കാന്‍ അകലമിട്ട് അടയാളപ്പെടുത്തണം.
* സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ക്യൂ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ ക്യൂ നിര്‍ബന്ധമില്ല.
* സ്ലിപ്പ് വിതരണത്തിന് രണ്ടു പേരില്‍ കൂടുതല്‍ പാടില്ല. മാസ്‌ക്, കൈയുറ നിര്‍ബന്ധം.
* വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ കയറുമ്പോഴും പോകുമ്പോഴും സാനിെറ്റെസര്‍ ഉപയോഗിക്കണം.
* വോട്ടര്‍മാര്‍ മാസ്‌ക് ധരിക്കണം, തിരിച്ചറിയല്‍ രേഖ കാണിക്കണം.
* തിരിച്ചറിയാന്‍ ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റണം.
* വോട്ടര്‍മാര്‍ രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം പതിക്കണം
* ത്രിതല പഞ്ചായത്തുകള്‍ക്ക് മൂന്നു വോട്ട്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഒരു വോട്ട്.
* കോവിഡ് പോസിറ്റീവുകാര്‍ക്കും ക്വാറെന്റെനിലുള്ളവര്‍ക്കും തപാല്‍ വോട്ട്.
* വോട്ടെണ്ണല്‍ അതത് വിതരണ*സ്വീകരണ കേന്ദ്രങ്ങളില്‍വച്ച്.
* കൗണ്ടിങ് ഓഫീസര്‍മാര്‍ കൈയുറ, മാസ്‌ക് ഉപയോഗിക്കണം.
* സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌ക് ധരിക്കണം, സാനിെറ്റെസര്‍ ഉപയോഗിക്കണം.
* വിജയാഹ്ലാദ പ്രകടനം കോവിഡ് മാനദണ്ഡം പാലിച്ചാകണം.
from mangalam.com https://ift.tt/34jgtrt
via IFTTT
No comments:
Post a Comment