കോഴിക്കോട് : കണ്ണൂർ അഴീക്കോട്ടെ സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി എം.എൽ.എ. 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ എൻഫോഴ്സ്‌മെൻറ്് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. കോഴിക്കോട് യൂണിറ്റ് ഓഫീസിൽവെച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്തത്. ഉച്ചകഴിഞ്ഞ് 2.30-ന് തുടങ്ങി രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. രാവിലെ മുസ്‌ലിംലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയെയും ചോദ്യംചെയ്തിരുന്നു. കെ.എം. ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷിക്കുന്നത്. കെ.എം. ഷാജിക്ക് നവംബർ 10-ന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കേസിൽ വിജിലൻസിന്റെ അന്വേഷണവും നടക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3dMYflb
via
IFTTT
No comments:
Post a Comment