തിരുവനന്തപുരം: സർക്കാർ ജീവനക്കാർ വിരമിക്കുന്നതിന് ഒരു വർഷംമുമ്പ് പെൻഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. വിരമിക്കുന്നതിന് ആറുമാസംമുമ്പ് അപേക്ഷിക്കണമെന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. പലരും ശമ്പളപരിഷ്കരണം വരുന്നതുവരെ കാത്തുനിന്ന് പെൻഷൻ അപേക്ഷ വൈകിക്കുന്നതിനാൽ അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്ന് ധനവകുപ്പ് പറയുന്നു. നേരത്തേ അപേക്ഷിച്ചാലും ശന്പളപരിഷ്കരണത്തിന്റെ ആനുകൂല്യം ഇവർക്ക് നഷ്ടപ്പെടില്ല. പെൻഷൻ പ്രായം കൂട്ടാൻ സാധ്യതയുണ്ടെന്ന് വിചാരിച്ച് വിരമിക്കുന്നതുവരെ അപേക്ഷ നൽകാത്തവരുമുണ്ട്. ഭാവിയിലെ ശമ്പളപരിഷ്കരണത്തിന് കാത്തുനിൽക്കാതെ യഥാസമയം ഓൺലൈൻ സംവിധാനമായ പ്രിസം വഴി അപേക്ഷിക്കണമെന്നാണ് നിർദേശം. Content Highlights:the government issued an order thatemployees must apply for a pension one year before retirement
from mathrubhumi.latestnews.rssfeed https://ift.tt/34podH6
via
IFTTT
No comments:
Post a Comment