ഹത്രാസ് പെണ്‍കുട്ടിക്ക് നീതിതേടി കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധ സത്യാഗ്രഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 4, 2020

ഹത്രാസ് പെണ്‍കുട്ടിക്ക് നീതിതേടി കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധ സത്യാഗ്രഹം

ന്യുഡല്‍ഹി: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി തേടി കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലങ്ങളിലും നിശബ്ദമായി സത്യാഗ്രഹം സംഘടിപ്പിക്കും. രാജ്യത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ചതാണ് സംഭവമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.

സംസ്ഥാന- ജില്ല ആസ്ഥനങ്ങളില്‍ മഹാത്മഗാന്ധിയുടെയും അംബേദ്കറുടെയും പ്രതിമകളുടെ മുന്നിലായിരിക്കും സത്യാഗ്രഹം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ക്രൂരവും സേച്ഛാധിപത്യപരവുമായ നടപടികളോടുള്ള പ്രതിഷേധവുമാണെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

മരണത്തില്‍ പെണ്‍കുട്ടിയോടും ശേഷം കുടുംബത്തോടും സര്‍ക്കാര്‍ കാണിച്ച നിലപാട് എല്ലാവരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കും എം.പിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഹത്രാസില്‍ കടക്കാന്‍ കഴിഞ്ഞത്. അഞ്ച് പേരെ മാത്രമാണ് കുടുംബവുമായി സംസാരിക്കാന്‍ പോലും സര്‍ക്കാര്‍ അനുവദിച്ചത്.

കുടുംബം നേരിട്ട അവഗണനയും അനീതിയും നേരില്‍ കേള്‍ക്കുക മാത്രമല്ല അവര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുകയും നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടാനും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തയ്യാറായി. യു.പി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് നിതാന്ത പോരാട്ടം തുടരുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

സെപ്തംബര്‍ 14ന് സവര്‍ണ സമുദായത്തിലെ യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടി 29നാണ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണമടഞ്ഞത്. പിറ്റേന്ന് പുലര്‍ച്ചെ വീട്ടുകാരെ പോലും കാണിക്കാതെ മൃതദേഹം പോലീസ് ബലമായി പിടിച്ചെടുത്ത് ദഹിപ്പിച്ചിരുന്നു.



from mangalam.com https://ift.tt/3iwpXn1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages