നടി ആക്രമിക്കപ്പെട്ട കേസ്; കോടതിമാറ്റം ആവശ്യപ്പെട്ടതിന് ഒട്ടേറെ കാരണങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 28, 2020

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിമാറ്റം ആവശ്യപ്പെട്ടതിന് ഒട്ടേറെ കാരണങ്ങൾ

കൊച്ചി: വിചാരണക്കോടതിയുടെ നടപടികൾക്കെതിരേ പരാതിക്കാരിയായ നടി നൽകിയ ഹർജിയിൽ കോടതിയുടെ സമീപനം പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയത്‌ ഒട്ടേറെ കാര്യങ്ങളിലാണ്‌.ഫൊറൻസിക്‌ പരിശോധനഫലം കേസിന്‌ പോസ്റ്റിങ്ങില്ലാത്ത ദിവസം വിചാരണക്കോടതി പ്രതിഭാഗത്തിനു കൈമാറി. കേസിലെ എട്ടാംപ്രതിയായ ദിലീപിന്റെ അഭിഭാഷകൻ പരാതിക്കാരിയെ ശല്യപ്പെടുത്തുംവിധം വിസ്തരിച്ചപ്പോൾ കോടതി മൂകസാക്ഷിയായി. പരാതിക്കാരിയുടെ മൊഴിയുടെ ചില ഭാഗങ്ങൾ രേഖപ്പെടുത്തിയില്ല. മൊഴി പൂർണമായി രേഖപ്പെടുത്താൻ പ്രോസിക്യൂഷൻ ആവർത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പരാതിക്കാരിയെ വിസ്തരിക്കുമ്പോൾ പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിച്ചില്ല. അത്‌ ഇൻ-ക്യാമറ നടപടികളുടെ അന്തസ്സത്തയ്ക്കു വിരുദ്ധമാണ്. ദിലീപ്‌ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ സെപ്‌റ്റംബർ ഏഴിനു നൽകിയ അപേക്ഷ തീർപ്പാക്കിയിട്ടില്ല. കേസിലെ ഒരു സാക്ഷിയെ അവരുടെ െഫയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെപേരിൽ വിചാരണക്കോടതി വല്ലാതെ വിഷമിപ്പിച്ചു.പ്രത്യേക പബ്ലിക്‌ പ്രോസിക്യൂട്ടറെയും അന്വേഷണ ഏജൻസിയെയും അവഹേളിക്കുംവിധം അടിസ്ഥാനമില്ലാത്ത പരാമർശങ്ങൾ വിചാരണക്കോടതി നടത്തി. ചീഫ്‌ ജസ്റ്റിസിന്‌ അയച്ചതായി പറയുന്ന ഒരു അജ്ഞാതകത്തിന്റെ ഉള്ളടക്കം ഔദ്യോഗികമുദ്രയുള്ളതെന്നപേരിൽ വിചാരണക്കോടതിയിൽ ഉറക്കെ വായിച്ചു. പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും സാക്ഷിയും കോടതിയിലുള്ളപ്പോഴായിരുന്നു അത്‌. അതേത്തുടർന്നാണ്‌ കേസ്‌ മറ്റൊരു കോടതിയിലേക്ക്‌ മാറ്റാൻ ഹൈക്കോടതിയെ സമീപിക്കാനായി വിചാരണ നിർത്തിവെക്കാൻ സ്പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അപേക്ഷ നൽകിയതെന്ന്‌ നടിയുടെ ഹർജിയിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/37TSgKv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages