ന്യൂഡൽഹി : പ്രശസ്ത ഷൂട്ടിങ് താരം ശ്രേയസിസിങ് ബി.ജെ.പി.യിൽ ചേർന്നു. ചന്ദ്രശേഖർ-വാജ്‌പേയി സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളായ ശ്രേയസി ബിഹാർ നിയമസഭാ തിരഞ്ഞടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.ഞായറാഴ്ച വൈകീട്ട് ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് പാർട്ടിയധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ശ്രേയസിക്ക് അംഗത്വം നൽകിയത്. ബിഹാറിലെ ജാമുയി ജില്ലയിലെ ഗിധാവുർ സ്വദേശിനിയായ ശ്രേയസി 2018-ൽ ഓസ്‌ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയിരുന്നു. ആ വർഷം തന്നെ അർജുന അവാർഡും ലഭിച്ചു.പിതാവ് ദിഗ്‌വിജയ് സിങ് ദേശീയ റൈഫിൾ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Sr1Hbp
via
IFTTT
No comments:
Post a Comment