ശിവശങ്കറിനു വിനയായതു വഴിവിട്ട അടുപ്പങ്ങളും സ്വര്‍ണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധങ്ങളും ; പല വിദേശയാത്രകളിലും സ്വപ്‌നയെ ഒപ്പം കൂട്ടി , സ്പേസ് പാര്‍ക്കില്‍ ജോലി വാങ്ങിക്കൊടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 28, 2020

ശിവശങ്കറിനു വിനയായതു വഴിവിട്ട അടുപ്പങ്ങളും സ്വര്‍ണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധങ്ങളും ; പല വിദേശയാത്രകളിലും സ്വപ്‌നയെ ഒപ്പം കൂട്ടി , സ്പേസ് പാര്‍ക്കില്‍ ജോലി വാങ്ങിക്കൊടുത്തു

എം. ശിവശങ്കറിനു വിനയായതു സ്വപ്‌ന സുരേഷുമായുള്ള അടുപ്പവും അവരടക്കം സ്വര്‍ണക്കടത്തു കേസ് പ്രതികളുമായുള്ള ബന്ധങ്ങളും. സംയുക്ത ലോക്കര്‍ തുറക്കാന്‍ തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്‌നയ്ക്കു പരിചയപ്പെടുത്തിയതും സ്വപ്‌നയ്ക്കു സ്‌പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്താന്‍ ഇടപെട്ടതുമെല്ലാം നിഷേധിക്കാനാകാത്ത തെളിവുകളായി.

​ലൈഫ് മിഷന്‍ ഇടപാടില്‍ സ്വപ്‌നയ്ക്കു കമ്മിഷന്‍ കിട്ടിയതും വാട്ട്‌സ് ആപ്പ് ആശയവിനിമയങ്ങളും ശിവശങ്കറിനു പൂരിപ്പിക്കാന്‍ കഴിയാത്ത ചോദ്യങ്ങളാണ്. ശിവശങ്കര്‍ നടത്തിയ പല വിദേശയാത്രകളിലും സ്വപ്‌ന ഒപ്പമുണ്ടായിരുന്നു. ഇതിലേറെയും ദുബായ് യാത്രകളായിരുന്നു. െലെഫ് മിഷന്‍ ഇടപാടിലെ കമ്മിഷനും സ്വര്‍ണക്കടത്തില്‍നിന്നു ലഭിച്ച പണവും ഡോളറാക്കി സ്വപ്‌ന ദുബായിലേക്കു കടത്തിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതിനു ശിവശങ്കറിന്റെ സ്വാധീനവും ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നത്.

യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി വിട്ട സ്വപ്‌നയ്ക്കു സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നു വ്യക്തമായിരുന്നു. ഷാര്‍ജ ഭരണാധികാരിയില്‍നിന്നു തനിക്കു ടിപ്പായി ലഭിച്ച പണം അക്കൗണ്ട് ചെയ്യണമെന്ന സ്വപ്‌നയുടെ ആവശ്യം അനുസരിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നാണു ശിവശങ്കര്‍ പറഞ്ഞത്. ഒരു വര്‍ഷത്തിനുശേഷമാണു സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന ആരോപണവിധേയയായതെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ശിവശങ്കറുമായുള്ള ബന്ധം സ്വപ്‌ന സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിരുന്നോ എന്നത് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുകയാണ്.

സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ശിവശങ്കറിന് അറിവില്ലായിരുന്നുവെന്നു കരുതാനാകില്ലെന്ന നിലപാടാണ് ഇ.ഡി. കോടതിയില്‍ സ്വീകരിച്ചത്. സ്വപ്‌നയുടെ പണം സൂക്ഷിച്ച ലോക്കറിന്റെ കൂട്ടുടമയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ശിവശങ്കര്‍ നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ദുരൂഹത നിറഞ്ഞതായിരുന്നു. സ്വപ്‌നയ്ക്കു വേണ്ടി പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടെന്നും ശിവശങ്കര്‍ ഒ.കെ. എന്നു വാട്ട്‌സ്ആപ്പില്‍ മറുപടി നല്‍കിയെന്നും ഇ.ഡി. കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികള്‍ക്കു ഫഌറ്റ് എടുത്തുകൊടുത്തതിലെ പങ്ക് പുറത്തുവന്നു. കോണ്‍സുലേറ്റുമായി ചേര്‍ന്നു നടത്തിയ ഈന്തപ്പഴം വിതരണത്തിലും ശിവശങ്കറിന്റെ പേര് ഉയര്‍ന്നു. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണു സര്‍ക്കാര്‍ അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്തതെന്നും യു.എ.ഇ. കോണ്‍സുലേറ്റും സര്‍ക്കാരും തമ്മില്‍ കത്തിടപാടൊന്നും നടത്തിയിട്ടില്ലെന്നും സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ കസ്റ്റംസിനു മൊഴി നല്‍കിയതും തിരിച്ചടിയായി.



from mangalam.com https://ift.tt/3kyC7xD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages