നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഇരയുടെ ഹര്‍ജ്ജിയും, പ്രോസിക്കൂഷന്റെ ഹര്‍ജ്ജിയും നാടകീയം; അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 28, 2020

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഇരയുടെ ഹര്‍ജ്ജിയും, പ്രോസിക്കൂഷന്റെ ഹര്‍ജ്ജിയും നാടകീയം; അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ഹര്‍ജിയില്‍ മാത്രമല്ല പല മുഖ്യ മൊഴികളും രേഖപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ.ശ്രീജിത്ത് പെരുമന.

അഡ്വ.ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്,

ഇരയായ നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടതുപോലെ വനിതാ ജഡ്ജിയെയും, പ്രത്യേക കോടതിയെയും നല്‍കി വിചാരണ തുടങ്ങി ; ഒടുവിലിപ്പോള്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കി
ആക്രമണത്തിന് ഇരയായ നടിയാണ് ഇക്കാര്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചെങ്കിലും കോടതി അക്കാര്യം തള്ളുകയും നവംബര്‍ 3ന് വിചാരണ തുടരാന്‍ തീരുമാനിച്ചിരുന്നു.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്നെ ദിലീപിന്റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല, ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7ാം സാക്ഷിയായ നടി തന്നോട് പറഞ്ഞതായും കോടതിയിലെത്തിയ ഊമ കത്ത് വിചാരണ വേളയില്‍ ജഡ്ജി വായിച്ചെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഇരയുടെ ഹര്‍ജ്ജിയും, പ്രോസിക്കൂഷന്റെ ഹര്‍ജ്ജിയും നാടകീയമാണ്.
സംശയാതീതമായി കേസ് തെളിയിക്കുക എന്നത് പ്രോസിക്കൂഷനില്‍ മാത്രം അര്‍പ്പിതമായ ബാധ്യതയാണ്. പ്രോസിക്കൂഷന്റെ അഥവാ സര്‍ക്കാര്‍ അഭിഭാഷകരുടെ വീഴ്ച അല്ലെങ്കില്‍ പരാജയം പ്രതികള്‍ക്ക് അനുകൂലമായി പരിഗണിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്.
അതുകൊണ്ടുതന്നെ ക്രിമിനല്‍ നിയമത്തില്‍ തെളിയിക്കാന്‍ ഏറ്റവും സങ്കീര്‍ണ്ണമായ ക്രിമിനല്‍ ഗൂഡാലോചന 120B IPC യില്‍ കേവലം നാല് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എന്ന ഉണ്ടയില്ലാ തോക്കുമായി നില്‍ക്കുന്ന പ്രോസിക്കൂഷന്റെ പുതിയ ഉഡായിപ്പും, ഉപദേശവുമാണ് ഇരയെക്കൊണ്ട് നല്‍കിയ കോടതി മാറ്റ ഹര്‍ജ്ജി എന്നാരെങ്കിലും സംശയിച്ചാല്‍ അതില്‍ അതിശയോക്തിയില്ല.
അഡ്വ ശ്രീജിത്ത് പെരുമന



from mangalam.com https://ift.tt/3e4pWpX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages