പട്ന: തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ കോവിഡ് മാർഗനിർദേശങ്ങളും കാറ്റിൽ പറത്തി ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം പങ്കെടുത്ത റാലികളിൽ മാസ്കും സാമൂഹിക അകലവും പാലിക്കാതെ ആയിരങ്ങളാണ് പങ്കെടുത്തത്. സ്റ്റേജിലിരിക്കുന്ന നേതാക്കളും ചട്ടങ്ങൾക്കൊന്നും യാതൊരു വിലയും കൽപിക്കാത്ത കാഴ്ചയാണ് കണ്ടുവരുന്നത്. കോവിഡ് വാക്സിനാണ് ഇപ്പോൾപ്രധാന തിരഞ്ഞെടുപ്പ് ചർച്ചാ വിഷയമെങ്കിലും റാലികളിൽ പങ്കെടുക്കാനെത്തുന്ന ആളുകളെ കണ്ടാൽ കോവിഡ് വന്നത് പോലും അറിഞ്ഞ മട്ടില്ല. പതിനായിര കണക്കിന് ആളുകൾ ഓരോ തിരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും മാസ്ക് ധരിക്കുന്നില്ല. ഏതെങ്കിലും ഒരു പാർട്ടിയുടെ പരിപരാടികളിൽ മാത്രമല്ല ഈ അവസ്ഥയുള്ളത്. പൊതുസമ്മേളനങ്ങളിൽ രണ്ടു പേർക്കിടയിൽ ഏറ്റവും ചുരുങ്ങിയത് രണ്ടടി അകലം പാലിക്കണമെന്നാണ് നിർദേശം. എന്നാൽ കോവിഡ് മാർഗനിർദേശങ്ങൾ പൂർണ്ണമായും കാറ്റിൽപറത്തിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നുകാര്യമായ ഇടപെടലുകളും ഇതുവരെ ഉണ്ടായിട്ടില്ല. ഒക്ടോബർ 21-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല. കോവിഡിന് മുമ്പുള്ള അതേ സാഹചര്യം തന്നെയാണ് ബിഹാറിൽ കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കാണുന്നത്. Content Highlights:Social Distancing Cast Aside at PM Modi's & Rahul's Bihar Rallies
from mathrubhumi.latestnews.rssfeed https://ift.tt/2HwfTy2
via
IFTTT
No comments:
Post a Comment