സോൾ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റിയ ലീ 2014 മുതൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. പ്രാദേശിക ബിസിനസിൽ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വൻകിട ഇല്ക്ട്രോണിക്സ് നിർമാതാക്കളാക്കി മാറ്റിയത്. പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കമ്പനിയുടെ അധികാരമേറ്റെടുത്തത്. രണ്ടുതവണ അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സാംസങിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2014 മുതൽ ലീയുടെ മകനും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുക്കാൻ പിടിക്കുന്നത്. Content Highlights:Lee Kun-hee of Samsung Dies at 78
from mathrubhumi.latestnews.rssfeed https://ift.tt/3joTkYV
via
IFTTT
No comments:
Post a Comment