പട്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. സ്ഥാനാര്‍ഥിയായ
ശ്രീനാരായണ്‍ സിങ് ആണ് മരിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവർക്കും വെടിയേറ്റു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ 6 പേര്‍ ഉള്‍പ്പെട്ടതായാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തു.
അന്വേഷണം നടന്നുവരികയാണെന്ന്
പൊലീസ് ഓഫിസര്‍ രാകേഷ് കുമാര്‍ പറഞ്ഞു.
from mangalam.com https://ift.tt/34r2wYF
via IFTTT
No comments:
Post a Comment