തൊടുപുഴ : ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ വൈദ്യുതി ഉൽപാദനം കൂട്ടി. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബി വിൽക്കുകയാണ്.
എന്നാൽ വൈദ്യുതി ആവശ്യം കുറവും. 40 ലക്ഷത്തോളം യൂണിറ്റാണ് ഇന്നലെ വിറ്റത്. 2.91ആണ് യൂണിറ്റിന് വില. ആവശ്യക്കാർ കുറവായതാണു വില കുറയാൻ കാരണം.
6 ജനറേറ്ററുകളിൽ 4 എണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. ജലനിരപ്പ് ഉയർന്നാൽ അടുത്തയാഴ്ച ഉൽപാദനം ഇനിയും കൂട്ടും.
അണക്കെട്ടിൽ ഇപ്പോൾ 92 % വെള്ളമുണ്ട്. വൈദ്യുതി ആവശ്യം കുറവും. ഈ സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നുവിടുന്നത് ഒഴിവാക്കാൻ വൈദ്യുതി വിൽക്കുന്നത്.
from mangalam.com https://ift.tt/3o0Jjod
via IFTTT
No comments:
Post a Comment