കരുതലിന്റെയും നിലപാടിന്റെയും സാന്നിധ്യം: പരിസ്ഥിതിയെ സ്‌നേഹിച്ച മെത്രാപ്പോലീത്ത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 17, 2020

കരുതലിന്റെയും നിലപാടിന്റെയും സാന്നിധ്യം: പരിസ്ഥിതിയെ സ്‌നേഹിച്ച മെത്രാപ്പോലീത്ത

പതിമൂന്ന് വർഷക്കാലമാണ് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത മാർത്തോമ സഭയെ നയിച്ചത്. മാർത്തോമ്മ ഒന്നാമന്റെ പിന്തുടർച്ചയായ മാർത്തോമ്മ ഇരുപത്തൊന്നാമനായിരുന്നു ഡോ. ജോസഫ് മാർത്തോമ്മ മെത്രാപോലീത്ത. ജീവകാരുണ്യ മേഖലയിലും പ്രാർത്ഥനാ ജീവിതത്തിലും സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ഒരുപോലെ ശ്രദ്ധയൂന്നിയ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ കാലാവസ്ഥാ മാറ്റവും പരിസ്ഥിതി സംരക്ഷണവും എപ്പോഴും കടന്നുവന്നിരുന്നു. വിശ്വാസവഴിയിൽദളിത് ക്രൈസതവർനേരിടുന്ന അവഗണനക്കെതിരെ ജോസഫ് മാർത്തോമ്മയുടെ ശബ്ദം എന്നും ഉയർന്നിരുന്നുഎന്.സി.സി.യുടെ പ്രസിഡന്റായിരുന്നപ്പോൾഈ വിഷയത്തിൽതിരുവനന്തപുരത്തുംഡൽഹിയിലുംസമരം സംഘടിപ്പിച്ചു. ലാത്തൂർ, ഗുജറാത്ത് ഭൂകമ്പങ്ങളിൽ ദുരിതം അനുഭവിച്ചവർക്കുംപശ്ചിമബംഗാളിലും ഒറീസയിലും വെളളപ്പൊക്കകെടുതികളിലലഞ്ഞവർക്കുംദുരിതാശ്വാസസഹായവുമായി അദ്ദേഹമെത്തി. തീരദേശത്ത് സുനാമി ദുരിതത്തിൽ അകപ്പെട്ടവർക്ക്കൈത്താങ്ങൊരുക്കാനും മുന്നിട്ടിറങ്ങി. ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങൾക്കായും മെത്രാപ്പോലീത്ത ശബ്ദമുയർത്തി. അവർക്കായി പ്രത്യേക പദ്ധതികൾആവിഷ്കരിച്ചത് കേരളത്തിലെ സഭകളുടെ ചരിത്രത്തിലെ തിളക്കമുളള അധ്യായമായി. രോഗികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും തിരുമേനി നീക്കിവച്ചു. അവർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി സ്ഥാപനങ്ങളും രൂപം കൊണ്ടു. സഭയിലെ വിപ്ലവകരമായ മാറ്റങ്ങൾക്കും ചുക്കാൻ പിടിച്ച മെത്രാപ്പൊലീത്ത അശരണർ, രോഗികൾ, ദരിദ്ര ജനവിഭാഗങ്ങൾ, ആവശ്യത്തിലിരിക്കുന്നവർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവച്ചു. ഭിന്നശേഷിക്കാർക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ തുടങ്ങിയ മെത്രാപ്പൊലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനവും ഭിന്നലിംഗക്കാരെ മുൻ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. പ്രളയ ദുരിതം നേരിടുന്നവർക്കു വേണ്ടി സഭയുടെ 100 വീടുകൾ എന്ന പദ്ധതിയും മെത്രാപ്പൊലീത്തയുടെ അദ്ദേഹത്തിലെ നൻമയുടെ ഉദാഹരണങ്ങളാണ് മാരാമൺ കൺവൻഷനിലെ രാത്രി യോഗങ്ങളിൽ സ്ത്രീകൾക്കുണ്ടായിരുന്ന വിലക്ക് നീക്കിയത് ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയാണ്. content highlights:Dr Joseph Marthoma metropolitans contribution to the society


from mathrubhumi.latestnews.rssfeed https://ift.tt/35oai4X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages