ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ചു കൊന്ന കേസ് ; കുട്ടിയുടെ പിതാവിനെയും കൊലപ്പെടുത്തിയതെന്ന് സംശയം ; കേസിൽ നിർണായക വഴിത്തിരിവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 24, 2020

ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ചു കൊന്ന കേസ് ; കുട്ടിയുടെ പിതാവിനെയും കൊലപ്പെടുത്തിയതെന്ന് സംശയം ; കേസിൽ നിർണായക വഴിത്തിരിവ്

തൊടുപുഴ : ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ചു കൊന്ന കേസിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ പിതാവിനെയും കേസിലെ പ്രതിയായ അരുൺ കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. രണ്ടുവർഷം മുൻപാണ് ഏഴുവയസുകാരനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് അരുൺ കൊലപ്പെടുത്തിയത്.

ബിജുവിന്റെ മരണ ശേഷം കുറച്ച് മാസങ്ങൾക്കുള്ളിൽ ഭാര്യ അഞ്ജന പ്രതിയായ അരുണിനൊപ്പം പോവുകയും ചെയ്തു. ബിജു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു നിഗമനം. എന്നാൽ ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാൻ പാൽ നൽകിയിരുന്നതായുള്ള ഇളയകുട്ടിയുടെ മൊഴിയാണ് ഇപ്പോൾ കേസിൽ നിർണായകമാകുന്നത്.

ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. രാസപരിശോധനാ ഫലങ്ങൾ ലഭിച്ചാലേ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാകൂ.



from mangalam.com https://ift.tt/31DNInN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages