ഗുരുഗ്രാമിലും യുവതി കൂട്ട ബലാത്സംഗത്തിനിരയായി ; നാലു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു, ഗുരുതരമായി പരിക്കേല്‍പ്പിച്ചു വഴിയില്‍ തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 4, 2020

ഗുരുഗ്രാമിലും യുവതി കൂട്ട ബലാത്സംഗത്തിനിരയായി ; നാലു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു, ഗുരുതരമായി പരിക്കേല്‍പ്പിച്ചു വഴിയില്‍ തള്ളി

ഗുരുഗ്രാം : ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരത തുടരുന്നു. ഉത്തര്‍പ്രദേശില്‍ യുവതി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം രാജ്യം മുഴുവന്‍ വന്‍ ചര്‍ച്ചകള്‍ ഉയര്‍ത്തുമ്പോള്‍ ഗുരുഗ്രാമിലും യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം നടത്തുകയും മൃഗീയമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച പുലര്‍ച്ചെ ഡിഎല്‍എഫ് ഫേസ് 2 ഏരിയയില്‍ വെച്ച് 25 കാരിയെയാണ് നാലു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. അക്രമത്തില്‍ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേര്‍ ഫുഡ് ഡെലിവറി സര്‍വീസ് കമ്പനിയിലെ ജോലിക്കാരനാണ്. ഡല്‍ഹിയില്‍ താമസിക്കുന്ന യുവതിക്ക് നേരെ പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്.

സിക്കന്ദര്‍പൂര്‍ മെട്രോ സ്മറ്റഷന് സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ അരികിലേക്ക് അക്രമികളില്‍ ഒരാളും ഡിഎല്‍എഫ് ഫേസ് 2 ഏരിയയിലെ യുവതിയുടെ ഓഫീസില്‍ സഹായിയായും ക്ലീനറായും ജോലിചെയ്തിരുന്നയാളുമായ യുവാവ് ചെല്ലുകയും ഹൃസ്വമായ സംഭാഷണത്തിന് ശേഷം ഇയാള്‍ക്കൊപ്പം ഡിഎല്‍എഫ് ഫേസ് 2 ഏരിയയിലെ ഓഫീസിലേക്ക് ചെല്ലാന്‍ യുവതി സമ്മതിച്ചു.

മോട്ടോര്‍ സൈക്കിളില്‍ ഇരുവരും എത്തിയപ്പോള്‍ മൂന്ന് പേരെ കൂടി കണ്ടതോടെ ആപത്ത് മണത്ത് യുവതി അവിടെ നിന്നും പോകാന്‍ ശ്രമിച്ചെങ്കിലും നാലു പേരും ചേര്‍ന്ന് യുവതിയെ പിടികൂടുകയും മര്‍ദ്ദിക്കുകയും യുവതിയുടെ പ്രതിഷേധം വക വെയ്ക്കാതെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. യുവതിയുടെ തലയില്‍ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും പിടിച്ച് നിലത്തും ഭിത്തിയിലും ഇടിപ്പിക്കുകയും ചെയ്തു.

ലൈംഗികമായ ഉപയോഗത്തിന് ശേഷം യുവതിയെ യുവാക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് ഓഫീസ് പൂട്ടുകയും മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് യുവതിയെ കണ്ടെത്തിയ സ്വകാര്യ സുരക്ഷാ ജീവനക്കാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. തലയില്‍ നിന്നും രക്തം ഒഴുകുന്നതും വികൃതമാക്കപ്പെട്ട നിലയിലായിരുന്ന യുവതിയെ പോലീസാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. 23 കാരന്‍ രഞ്ജന്‍ യാദവ്, 24 കാരന്‍ പവന്‍, 26 കാരന്‍ പങ്കജ് കുമാര്‍, 20 കാരന്‍ ഗോവിന്ദ് യാദവ് എന്നിവരെ ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.

ഡിഎല്‍എഫ് ഫേസ് 2 വിലെ ഒരു റീയല്‍ എസ്‌റ്റേറ്റ് ഓഫീസിലെ ശുചീകരണ ജോലി ചെയ്തിരുന്ന രഞ്ജന്റെ നേതൃത്വത്തിലായിരുന്നു അക്രമം നടന്നത്. മറ്റ് മൂന്ന് പേരും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ് അക്രമികളായ നാലു പേരും. പോലീസ് യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്.



from mangalam.com https://ift.tt/2HX6GPb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages