സാമ്പത്തികത്തട്ടിപ്പ്: കുമ്മനത്തിന്റെ സാന്നിധ്യത്തിൽ പ്രവീണിനെ കണ്ടെന്ന് പരാതിക്കാരൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 22, 2020

സാമ്പത്തികത്തട്ടിപ്പ്: കുമ്മനത്തിന്റെ സാന്നിധ്യത്തിൽ പ്രവീണിനെ കണ്ടെന്ന് പരാതിക്കാരൻ

പത്തനംതിട്ട: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ പ്രവീണിനെ കണ്ടെന്നും മികച്ച സംരംഭമാണെന്ന് കുമ്മനം അഭിപ്രായപ്പെട്ടെന്നുമുള്ള ഹരികൃഷ്ണന്റെ പരാതിയിലാണ് കുമ്മനത്തെ പ്രതിചേർത്തതെന്ന് പോലീസ്. ഒക്ടോബർ 12-നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചത്. പരാതി ആറന്മുള പോലീസിന് കൈമാറി. തുടർന്ന് ബുധനാഴ്ച വൈകീട്ട് വാദിയെ വിളിച്ചുവരുത്തി എഴുതിവാങ്ങിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.2018 ഫെബ്രുവരിയിൽ തന്റെ വീട്ടിലെത്തിയ പ്രവീൺ, കുമ്മനം രാജശേഖരന്റെ പി.എ. ആണന്ന് സ്വയം പരിചയപ്പെടുത്തിയതായി ഹരികൃഷ്ണന്റെ മൊഴിയിൽ പറയുന്നു. തന്റെ സുഹൃത്ത് വിജയൻ ആരംഭിക്കുന്ന കമ്പനിയിൽ പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. ഒഴിഞ്ഞുമാറിയപ്പോൾ പ്രവീണും വിജയനും കമ്പനി ജീവനക്കാരൻ സേവ്യറുംകൂടി ഉത്‌പന്നങ്ങൾ കാട്ടി വിശ്വസിപ്പിച്ചു. 2018 ഒക്ടോബറിൽ ശബരിമലയിൽ ദേവപ്രശ്നം നടക്കുന്ന സമയത്ത് അവിടെവെച്ചും പ്രവീണുമായി ഇക്കാര്യം സംസാരിച്ചിരുന്നതായി ഹരികൃഷ്ണന്റെ പരാതിയിൽ പറയുന്നു. 2018 ഒക്ടോബർ 20 മുതൽ 2020 ജനുവരി 14 വരെയുള്ള കാലയളവിൽ പലപ്പോഴായി 30.75 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പാർട്‌ണർഷിപ്പ് നൽകാതിരിക്കുകയും രേഖകളും പണവും ലഭിക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ്‌ പരാതിനൽകിയത്.സ്ഥാപനനടത്തിപ്പുകാരനായി രംഗപ്രവേശംചെയ്ത കൊല്ലങ്കോട് സ്വദേശി വിജയനാണ് രണ്ടാം പ്രതി. ഇദ്ദേഹത്തിന്റെ മാനേജർ സേവ്യർ മൂന്നാം പ്രതിയും കുമ്മനം രാജശേഖരൻ നാലാം പ്രതിയുമാണ്. ബി.ജെ.പി. എൻ.ആർ.െഎ. സെൽ മുൻകൺവീനർ ഹരികുമാറാണ് അഞ്ചാം പ്രതി. രണ്ടാം പ്രതി വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണി, സാനിയ എന്നിവർ ആറുമുതൽ ഒന്പതുവരെ പ്രതികളുമാണ്. െഎ.പി.സി. 406, 420, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.കേസ് കെട്ടച്ചമച്ചത് -കുമ്മനം രാജശേഖരൻസാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആറന്മുള പോലീസ് തന്നെ പ്രതിചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തനിക്കെതിരേ പോലീസ് ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണ്. പരാതിയിൽ ഒരിടത്തും സാമ്പത്തിക ഇടപാടിൽ തനിക്ക് പങ്കുണ്ടെന്ന് പറയുന്നില്ല. തന്നോട് കാര്യങ്ങൾ തിരക്കുകപോലും ചെയ്യാതെയാണ് പോലീസ് പ്രതിചേർത്തത്.യാതൊരു സാമ്പത്തിക കൊടുക്കൽവാങ്ങലിലും താൻ പങ്കാളിയല്ല. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ വിജയൻ പ്ലാസ്റ്റിക്കിന് ബദലായി ബയോടെ്ക്നോളജിയിൽ അധിഷ്ഠിതമായ ഫ്ലക്സ് നിർമിക്കുന്ന സംരംഭം തുടങ്ങാൻ തീരുമാനിച്ചു. പരാതിക്കാരൻ ഈ സംരംഭത്തെക്കുറിച്ച് തന്നോട് സംസാരിച്ചപ്പോൾ പരിസ്ഥിതിക്ക് കോട്ടംവരാത്തത് എന്ന നിലയിൽ നല്ല സംരംഭമാണെന്ന് പറഞ്ഞു. ഇതിൽ പങ്കാളിയാകണമെന്നോ പണം മുടക്കണമെന്നോ പറഞ്ഞിട്ടില്ല. സംരംഭം തുടങ്ങാത്ത സാഹചര്യത്തിൽ പണം തിരികെക്കിട്ടാൻ ഇടപെടണമെന്ന് തന്നോട് അഭ്യർഥിച്ചിരുന്നു. മധ്യസ്ഥചർച്ചയ്ക്കുമുമ്പ് ബി.ജെ.പി. എൻ.ആർ.ഐ. സെൽ കൺവീനറായിരുന്ന ഹരികുമാറിനോട് ഇടപെടാൻ ആവശ്യപ്പെട്ടു. ഇത്തരം മധ്യസ്ഥശ്രമങ്ങൾക്ക് പലരും തന്നെ സമീപിക്കാറുണ്ട്. തന്റെ മുൻ പി.എ. പ്രവീൺ പരാതിക്കാരനെ വിജയന് പരിചയപ്പെടുത്തിനൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കുമ്മനം പറഞ്ഞു.കുമ്മനത്തിന് ബന്ധമില്ല -പ്രവീൺ ബി. പിള്ളഒാഹരിപങ്കാളിത്തം വാഗ്ദാനംചെയ്ത് പണം തട്ടിയതായ കേസിൽ കുമ്മനം രാജശേഖരന് യാതൊരു ബന്ധവുമില്ലെന്ന് കുമ്മനത്തിന്റെ മുൻ പി.എ. പ്രവീൺ ബി. പിള്ള പറഞ്ഞു. കമ്പനി ഉടമയെ പരിചയമുണ്ട്. കമ്പനി ആരംഭിക്കാൻ ഒാഹരി പങ്കാളികളെ ആവശ്യമുണ്ടന്ന് അറിയിച്ചതിനെത്തുടർന്ന് ചില പരിചയക്കാരുടെ നമ്പർ കൈമാറുക മാത്രമാണ് ചെയ്തത്. കുമ്മനം രാജശേഖരൻ ഇക്കാര്യത്തിൽ വാക്കാൽപോലും ഒരു കാര്യത്തിലും ബന്ധപ്പെട്ടിട്ടില്ല. കമ്പനി ഉടമ കോവിഡ് കാരണമുണ്ടായ കാലതാമസം കാരണമാണ് സ്ഥാപനം ആരംഭിക്കാൻ വൈകിയത്. പണം തിരികെനൽകാമെന്ന് പറഞ്ഞിട്ടും കേസുമായി എത്തിയതിൽ ഗൂഢലക്ഷ്യമുണ്ടെന്നും പ്രവീൺ പറഞ്ഞു.പരാതിക്കാരനായ ഹരികൃഷ്ണനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട് പൂട്ടിയനിലയിലാണ്. ഫോൺ എടുക്കുന്നുമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/37yuUKc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages