ചിന്നക്കനാലിൽ കൈയേറി നിർമിച്ച റിസോർട്ട് ഏറ്റെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 11, 2020

ചിന്നക്കനാലിൽ കൈയേറി നിർമിച്ച റിസോർട്ട് ഏറ്റെടുത്തു

മൂന്നാർ: വെള്ളൂക്കുന്നേൽ കുടുംബം ചിന്നക്കനാലിൽ കൈയേറി നിർമിച്ച റിസോർട്ട് കെട്ടിടങ്ങളും ഭൂമിയും സബ്ബ് കളക്ടറുടെ നേതൃത്വത്തിൽ ഏറ്റെടുത്തു. ചിന്നക്കനാൽ ആനയിറങ്കൽ ഡാമിന് സമീപം സർവേ നമ്പർ 34/1,509-ൽപ്പെട്ട 9.53 ഏക്കർ ഭൂമിയാണ് വെള്ളൂക്കുന്നേൽ ജിമ്മി സക്കറിയ കൈയേറി റിസോർട്ടും ടെൻറ് ക്യാമ്പുകളും പണിതത്. കൂറ്റൻ ബ്ലംഗ്ലാവും 16 കെട്ടിടങ്ങളുംഭൂമിയിൽ നിർമിച്ച കൂറ്റൻ ബംഗ്ലാവ്, ആനയിറങ്കൽ ക്യാമ്പ് എന്ന പേരിൽ റിസോർട്ട് പ്രവർത്തിച്ചിരുന്ന 16 കെട്ടിടങ്ങൾ, കലിപ്‌സോ എന്ന പേരിൽ നടത്തിയിരുന്ന ടെന്റ് ക്യാമ്പിങ്‌ എന്നിവ റവന്യൂ സംഘം ഏറ്റെടുത്ത്‌ സീൽ ചെയ്തു. നാലുവർഷത്തെ നിയമ നടപടികൾക്കൊടുവിലാണ് കോടികൾ വിലമതിക്കുന്ന സർക്കാർഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്തത്.ഞായറാഴ്ച രാവിലെ ആരംഭിച്ച നടപടികൾ രാത്രിയിലാണ് പൂർത്തിയായത്. സബ്ബ് കളക്ടറെ കൂടാതെ ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, ഭൂരേഖാ തഹസിൽദാർ കെ.എസ്.ജോസഫ്, ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ കെ.പോൾ, സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീനിവാസ്, താലൂക്ക് സർവേ സംഘാംഗങ്ങൾ, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏറ്റെടുക്കൽ. മൂന്നാർ എ.എസ്.പി. സ്വപ്നിൽ എം.മഹാജന്റെ നേതൃത്വത്തിൽ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/36WP4x5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages