നെടുങ്കണ്ടം: വയോധികയുടെ മരണം കൊലപാതകമായിരുന്നെന്ന് കണ്ടെത്തി. സംഭവത്തിൽ, ഇവരുടെ മകനെയും മകളെയും പോലീസ് അറസ്റ്റുചെയ്തു. ഫെബ്രുവരി 17-നാണ് അണക്കരമെട്ട് ചെരുവിള പുത്തൻവീട്ടിൽ ചന്ദ്രികയെ(75) മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളായ അനിൽകുമാർ(49), അജിത (40) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തത്. മദ്യലഹരിയിൽ ചീത്തവിളിച്ച ചന്ദ്രികയെ അനിൽകുമാർ പിടിച്ചുതള്ളുകയും, തല പിടിച്ച് ഭിത്തിയിലിടിപ്പിച്ചശേഷം മുറ്റത്തേക്ക് എറിയുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. ചലനമറ്റ ചന്ദ്രികയെ എടുത്ത് കട്ടിലിൽ കിടത്തി. കൊലപാതകം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് അജിതയെ അറസ്റ്റ് ചെയ്തത്.ചന്ദ്രികയും മക്കളും മകളുടെ മകനും ഭാര്യയും അണക്കരമെട്ടിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യത്തിനടിമയായിരുന്ന ചന്ദ്രികയെ വീടിന്റെ തിണ്ണയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യപാനംമൂലമുള്ള അസുഖംകൊണ്ടാണ് ചന്ദ്രിക മരിച്ചതെന്നാണ് മക്കൾ നാട്ടുകാരെ അറിയിച്ചത്.ശവസംസ്കാരം നടത്താൻ മക്കൾ കാട്ടിയ തിടുക്കം സംശയത്തിനിടയാക്കി. ഇതോടെ, നാട്ടുകാർ നെടുങ്കണ്ടം പോലീസിൽ വിവരമറിയിച്ചു.കോവിഡ് സാഹചര്യംമൂലം അഞ്ചുമാസം വൈകിയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതെന്ന് പോലീസ് പറഞ്ഞു. റിപ്പോർട്ടിൽ, വയോധികയുടെ തലയിൽ വലതുചെവിയുടെ മുകളിലായി കോൺക്രീറ്റ് പ്രതലത്തിൽ ഇടിച്ചുണ്ടായ ചതവാണ് മരണകാരണമെന്ന് ഉണ്ടായിരുന്നു.ഇതോടെ, അന്വേഷിക്കാൻ കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്‌മോഹൻ നെടുങ്കണ്ടം എസ്.ഐ. കെ.ദിലീപ്കുമാറിനെ ചുമതലപ്പെടുത്തി.വയോധികയുടെ അകന്ന ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മകനെ ചോദ്യംചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.പ്രതികളുമായി പോലീസ് അണക്കരമെട്ടിലെ വീട്ടിൽ തെളിവെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ തൃശ്ശൂർ, മുട്ടം എന്നിവിടങ്ങളിലെ കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലേക്ക് റിമാൻഡുചെയ്തു. നെടുങ്കണ്ടം സി.ഐ. പി.കെ.ശ്രീധരൻ, എസ്.ഐ. കെ.ദിലീപ്കുമാർ, ഗ്രേഡ് എസ്.ഐ. ഷാജി, എ.എസ്.ഐ. റസാഖ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്, പ്രിനീത, രഞ്ജിത്ത്, അഖിൽകൃഷ്ണ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3nJ9bF0
via
IFTTT
No comments:
Post a Comment