ഹിന്ദി തടസ്സമായില്ല; സരിഗമപ ഹിന്ദി റിയാലിറ്റി ഷോയുടെ കിരീടം കീഴരിയൂരിലെത്തിച്ച് ആര്യനന്ദ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 12, 2020

ഹിന്ദി തടസ്സമായില്ല; സരിഗമപ ഹിന്ദി റിയാലിറ്റി ഷോയുടെ കിരീടം കീഴരിയൂരിലെത്തിച്ച് ആര്യനന്ദ

കോഴിക്കോട് : ആര്യനന്ദ പാടിയപ്പോൾ ഇന്ത്യ ഒന്നാകെ കൈയടിച്ചു... മുംബൈയിലെ ആ കരഘോഷത്തിനിടെ സരിഗമപ ഹിന്ദി റിയാലിറ്റി ഷോയുടെ കിരീടം ഇങ്ങ് കീഴരിയൂരിലേക്ക് കൊണ്ടുപോന്നു, ഈ ഏഴാം ക്ലാസുകാരി. വശമില്ലാത്ത ഹിന്ദി ഭാഷയൊന്നും ആര്യനന്ദ ബാബുവിന്റെ സംഗീതത്തിന് തടസ്സമായില്ല. റിയാലിറ്റി ഷോയിലേക്ക് തെന്നിന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ഗായിക ആര്യനന്ദയായിരുന്നു. ഫൈനലിൽ ഏഴുപേരോട് മത്സരിച്ചാണ് ആര്യനന്ദ ഒന്നാമതെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മത്സരം തുടങ്ങിയത്. അതിനിടെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ആര്യനന്ദയും കുടുംബവും രണ്ടുമാസം മുംബൈയിൽ കുടുങ്ങി. തിരികെ നാട്ടിലെത്തി മത്സരത്തിൽ പങ്കെടുക്കാൻ വീണ്ടും മുംബൈയിലെത്തി. ജൂലായിലാണ് മത്സരം പുനരാരംഭിച്ചത്. ഹോളിവുഡിലെ മികച്ച ഗായകരായ കുമാർ സാനു, ഉദിത് നാരായൺ, അൽക്കായാഗ്നിക്, ഹിമേഷ് റഷാമിയ, ജാവേദ് അലി എന്നിവരായിരുന്നു വിധികർത്താക്കൾ. പരിപാടിയിൽ ആലപിച്ച സത്യം ശിവം സുന്ദരം എന്ന ഗാനം ഇന്ത്യ ഒട്ടാകെ വൈറലായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവരുടെ പിന്തുണ ആര്യനന്ദയെ തേടിയെത്തി. രണ്ട് ഹിന്ദി ചിത്രങ്ങളിൽ പാടാനുള്ള അവസരവും ഈ മിടുക്കിക്ക് ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി കീഴരിയൂർ സ്വദേശികളും സംഗീതാധ്യാപകരുമായ രാജേഷ് ബാബു ഇന്ദു ദമ്പതിമാരുടെ മകളാണ് ആര്യനന്ദ. കടലുണ്ടി ഐഡിയൽ പബ്ലിക് സ്കൂളിൽ പഠിക്കുന്ന ആര്യനന്ദ ഇതിനോടകം 450 സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം തമിഴ് ചാനലിലെ സംഗീത റിയാലിറ്റി ഷോയിലെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. രണ്ടരവയസ്സിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ അരങ്ങേറ്റം കുറിച്ചാണ് ആര്യനന്ദ സംഗീതലോകത്തേക്ക് ചുവടുവെച്ചത്. Content Highlight: Sa Re Ga Ma Pa Hindi :Malayali girl Aryananda Babu wins the show


from mathrubhumi.latestnews.rssfeed https://ift.tt/310f72Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages