ബെംഗളൂരു മയക്കുമരുന്ന് കേസ് ; ബിനീഷ് കൊടിയേരിക്കെതിരെ എൻസിബി നടപടി തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 31, 2020

ബെംഗളൂരു മയക്കുമരുന്ന് കേസ് ; ബിനീഷ് കൊടിയേരിക്കെതിരെ എൻസിബി നടപടി തുടങ്ങി

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ(എൻസിബി)യും നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാഡേ ഇഡി ആസ്ഥാനത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.

മുഹമ്മദ് അനൂപിനെ പ്രതിയാക്കി എൻസിബി രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷിനെയും പ്രതി ചേർക്കുമെന്നാണ് സൂചന. എന്നാൽ ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്.

അതെ സമയം, എൻഫോഴ്സ്മെൻ്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും. കൂടാതെ കർണാടക സർക്കാർ ആവശ്യപ്പെട്ടാൽ എൻഐഎയും കേസിൽ അന്വേഷണത്തിനെത്തുമെന്നാണ് വിവരം. ഇതിനു ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചക്കണം. അതിനു ശേഷമായിരിക്കും തീരുമാനം.

അനൂപിന്റെ മയക്കുമരുന്ന് ഇടപാടിനെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ബിനീഷ് ഇപ്പോളും ആവർത്തിക്കുന്നത്. രണ്ടാം ദിവസവും ചോദ്യം ചെയ്യൽ തുടർന്നെങ്കിലും ചോദ്യങ്ങൾക്ക് വ്യകതമായ മറുപടി നൽകാൻ ബിനീഷ് തയ്യാറാകുന്നില്ല. ഇന്നലെ ചോദ്യം ചെയ്യൽ എട്ടു മണിയോടെ അവസാനിച്ചു.



from mangalam.com https://ift.tt/3oK6Ji2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages